600 ഓളം വാഴകൾ നശിച്ചു
എടക്കര : വനാതിർത്തിയിൽ സൗരോർജ തൂക്കുവേലി സ്ഥാപിച്ചതോടെ കാട്ടാനശല്യം ഒഴിവായെന്ന ആത്മവിശ്വാസത്തിലാണ് പൂവത്തിപ്പൊയിലിലെ കർഷകർ വാഴകൃഷി പുനരാരംഭിച്ചത്. എന്നാൽ ഇത്തവണ വില്ലനായെത്തിയത് വേനൽമഴയും കാറ്റുമാണ്. കഴിഞ്ഞദിവസം രാത്രിയിലുണ്ടായ കാറ്റിൽ 600ഓളം കുലച്ച വാഴകളാണ് നിലംപൊത്തിയത്.
പുല്ലൻതൊടി ജലീൽ, അമയോലിക്കൽ സാലി, ഇമ്മാനുവേൽ എന്നിവരുടെ വാഴകളാണ് കാറ്റിൽ ഒടിഞ്ഞു നശിച്ചത്. നെല്ലിക്കുത്ത് വനത്തോടു ചേർന്ന് പാട്ടത്തിനെടുത്ത സ്ഥലത്താണ് കൃഷിയിറക്കുന്നത്, കാട്ടാനയും പന്നിയും മാനും കുരങ്ങും മേയുന്ന സ്ഥലത്ത് ഇവർക്ക് വർഷങ്ങളായി കൃഷി ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഒരു വർഷം മുൻപാണ് വനംവകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് വനാതിർത്തിയിൽ സൗരോർജ തൂക്കുവേലി പണിതത്. ഇതോടെ കാട്ടുമൃഗങ്ങൾ ഇവിടേക്ക് എത്താതെയായി. തുടർന്നാണ് ഇവർ വീണ്ടും വാഴകൃഷി തുടങ്ങിയത്. വനത്തിന്റെ അതിർത്തിയിലൂടെ ഒഴുകുന്ന ചോലയിലെ വെള്ളം കൃഷിക്ക് ഉപയോഗിച്ചു. വഴിക്കടവിലെ ബാങ്കിൽ നിന്നു വായ്‌പയെടുത്താണ് ഇവർ കൃഷിയിറക്കിയത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായി കർഷകർ പറയുന്നു. വഴിക്കടവ് കൃഷി അധികൃതർ സ്ഥലം സന്ദർശിച്ച് നാശനഷ്ടം കണക്കാക്കി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













