കോൺഗ്രസിന്റെ ആദ്യ പട്ടികയായി; വട്ടിയൂർക്കാവിൽ മുരളീധരൻ, പാലക്കാട് രമേശ് പിഷാരടി; എം.പിമാർക്ക് സീറ്റില്ല

കോൺഗ്രസിന്റെ ആദ്യ പട്ടികയായി; വട്ടിയൂർക്കാവിൽ മുരളീധരൻ, പാലക്കാട് രമേശ് പിഷാരടി; എം.പിമാർക്ക് സീറ്റില്ല
കോൺഗ്രസിന്റെ ആദ്യ പട്ടികയായി; വട്ടിയൂർക്കാവിൽ മുരളീധരൻ, പാലക്കാട് രമേശ് പിഷാരടി; എം.പിമാർക്ക് സീറ്റില്ല
Share  
2026 Mar 17, 06:48 PM
Thankachan
anardhanan latest

കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങി. 19 സിറ്റിങ് എം.എൽ.എമാർ ഉൾപ്പെടെ 55 പേരുടെ പട്ടികയാണ് ഡൽഹിയിൽ പ്രഖ്യാപിച്ചത്. സിറ്റിങ് എം.എൽ.എമാരിൽ എൽദോസ് കുന്നപ്പിള്ളിയെ ആദ്യ പട്ടികയിൽ നിന്ന് ഒഴിവാക്കി എന്നതും എം.പിമാരെ ആരെയും മത്സരരംഗത്തിറക്കിയിട്ടില്ല എന്നതുമാണ് പ്രധാന പ്രത്യേകതകൾ. കെ. സുധാകരനും അടൂർ പ്രകാശും മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ചിരുന്ന കണ്ണൂർ, കോന്നി സീറ്റുകളിൽ നിലവിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.


പാലക്കാട് മണ്ഡലത്തിൽ സിനിമാ താരം രമേശ് പിഷാരടിയെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചു. ബി.ജെ.പിക്ക് വലിയ സ്വാധീനമുള്ള വട്ടിയൂർക്കാവിൽ കെ. മുരളീധരനും മണലൂരിൽ മുൻ എം.പി ടി.എൻ. പ്രതാപനുമാണ് കോൺഗ്രസിനായി ജനവിധി തേടുന്നത്. കൊടുങ്ങല്ലൂരിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ. ജനീഷിനെയാണ് പാർട്ടി നിയോഗിച്ചിരിക്കുന്നത്. ചിറയിൻകീഴ് മണ്ഡലത്തിൽ രമ്യ ഹരിദാസ് മത്സരരംഗത്തുണ്ട്.


പ്രധാന നേതാക്കളായ വി.ഡി. സതീശൻ പറവൂരിലും, രമേശ് ചെന്നിത്തല ഹരിപ്പാടും, തിരുവഞ്ചൂർ രാധാകൃഷ്ണൻ കോട്ടയത്തും, ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിലും മത്സരിക്കും. കോഴിക്കോട് ജില്ലയിൽ അഡ്വ. ടി. സിദ്ദിഖ് (കൽപ്പറ്റ), കെ.എം. അഭിജിത്ത് (നാടാപുരം), വിദ്യ ബാലകൃഷ്ണൻ (എലത്തൂർ), അഡ്വ. കെ. പ്രവീൺ കുമാർ (കൊയിലാണ്ടി), അഡ്വ. കെ. ജയന്ത് (കോഴിക്കോട് നോർത്ത്) എന്നിവരാണ് സ്ഥാനാർത്ഥികൾ. മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയ് തവനൂരിലും പാലക്കാട് ഡി.സി.സി പ്രസിഡന്റ് ടി. തങ്കപ്പൻ നെന്മാറയിലും ജനവിധി തേടും. എറണാകുളം ജില്ലയിൽ ഉമ തോമസ്, ഡോ. മാത്യു കുഴൽനാടൻ, അൻവർ സാദത്ത്, റോജി എം. ജോൺ എന്നിവർ ആദ്യ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles