മുസ്‌ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; രണ്ട് വനിതകൾ ഉൾപ്പെടെ 25 സ്ഥാനാർത്ഥികൾ

മുസ്‌ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; രണ്ട് വനിതകൾ ഉൾപ്പെടെ 25 സ്ഥാനാർത്ഥികൾ
മുസ്‌ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; രണ്ട് വനിതകൾ ഉൾപ്പെടെ 25 സ്ഥാനാർത്ഥികൾ
Share  
2026 Mar 17, 06:16 PM
Thankachan
anardhanan latest

മുസ്‌ലിം ലീഗ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. 25 മണ്ഡലങ്ങളിലേക്കുള്ള പട്ടികയാണ് നിലവിൽ പുറത്തുവിട്ടിരിക്കുന്നത്. പ്രമുഖ നേതാവ് എം.കെ. മുനീർ ഇത്തവണ മത്സരരംഗത്തില്ല എന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം. കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ മുനീറിന് പകരം ഫൈസൽ ബാബു സ്ഥാനാർത്ഥിയാകും. രണ്ട് വനിതാ സ്ഥാനാർത്ഥികൾ ഉൾപ്പെട്ടതാണ് ഇത്തവണത്തെ പട്ടിക. പേരാമ്പ്രയിൽ ഫാത്തിമ തെഹ്ലിയയും കൂത്തുപറമ്പിൽ ജയന്തി രാജനുമാണ് വനിതാ പ്രാതിനിധ്യമായി മത്സരരംഗത്തുള്ളത്.


​മലപ്പുറം മണ്ഡലത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടിയും വേങ്ങരയിൽ കെ.എം. ഷാജിയും ജനവിധി തേടും. മങ്കടയിൽ മഞ്ഞളാംകുഴി അലിയും മണ്ണാർക്കാട് എൻ. ഷംസുദ്ദീനും കളമശ്ശേരിയിൽ വി.ഇ. അബ്ദുൽ ഗഫൂറും സ്ഥാനാർത്ഥികളാകും. താനൂരിൽ പി.കെ. നവാസാണ് മത്സരരംഗത്തുള്ളത്. മറ്റു പ്രധാന മണ്ഡലങ്ങളായ മഞ്ചേശ്വരത്ത് എ.കെ.എം. അഷ്റഫ്, കാസർകോട് കല്ലട്ര മാഹിൻ ഹാജി, അഴിക്കോട് കരീം ചേലേരി, കുറ്റ്യാടി പാറയ്ക്കൽ അബ്ദുള്ള, പെരിന്തൽമണ്ണ നജീബ് കാന്തപുരം, കൊടുവള്ളി പി.കെ. ഫിറോസ് എന്നിവർ മത്സരിക്കും. കുന്നമംഗലത്ത് റസാഖ് മാസ്റ്ററും തിരുവമ്പാടിയിൽ കാസിം കൂടരഞ്ഞിയുമാണ് ലീഗ് പ്രതിനിധികൾ.


​പട്ടികയിലെ മറ്റ് സ്ഥാനാർത്ഥികൾ ഏറനാട് പി.കെ. ബഷീർ, കൊണ്ടോട്ടി ടി.പി. അഷ്റഫ് അലി, വള്ളിക്കുന്ന് ടി.വി. ഇബ്രാഹിം, മഞ്ചേരി എം. റഹ്മത്തുല്ല, തിരൂരങ്ങാടി പി.എം.എ. സമീർ, കോട്ടയ്ക്കൽ ആബിദ് ഉസൈൻ തങ്ങൾ, തിരൂർ കുറുക്കോളി മൊയ്തീൻ, ഗുരുവായൂർ സി.എച്ച്. റഷീദ് എന്നിവരാണ്. ചേലക്കര, പുനലൂർ എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്ന് പാർട്ടി അറിയിച്ചു.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles