കോഴിക്കോട് ജില്ലയിൽ തിരഞ്ഞെടുപ്പ് നടപടികൾക്ക് തുടക്കം; മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു

കോഴിക്കോട് ജില്ലയിൽ തിരഞ്ഞെടുപ്പ് നടപടികൾക്ക് തുടക്കം; മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു
കോഴിക്കോട് ജില്ലയിൽ തിരഞ്ഞെടുപ്പ് നടപടികൾക്ക് തുടക്കം; മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു
Share  
2026 Mar 17, 01:21 PM
Thankachan
anardhanan latest

കോഴിക്കോട് ജില്ലയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടപടികൾക്ക് തുടക്കമായതായി ജില്ലാ കളക്ടറും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുമായ സ്നേഹിൽ കുമാർ സിംഗ് അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ജില്ലയിലെ 13 നിയയമസഭാ മണ്ഡലങ്ങളിലായി ആകെ 26,57,478 വോട്ടർമാരാണുള്ളത്. ഇതിൽ 13,59,102 സ്ത്രീ വോട്ടർമാരും 12,98,343 പുരുഷ വോട്ടർമാരും ഉൾപ്പെടുന്നു. 33 ട്രാൻസ്‌ജെൻഡർ വോട്ടർമാരും 57,679 പ്രവാസി വോട്ടർമാരും പട്ടികയിലുണ്ട്. 56,127 കന്നി വോട്ടർമാരാണ് ഇത്തവണ വോട്ട് രേഖപ്പെടുത്തുക. ജില്ലയിലുടനീളം ആകെ 2,837 വോട്ടെടുപ്പ് കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്.


​തിരഞ്ഞെടുപ്പ് ചെലവുകൾക്കും പെരുമാറ്റച്ചട്ടം പാലിക്കുന്നതിനും കർശന നിർദ്ദേശങ്ങളാണ് പുറപ്പെടുവിച്ചിട്ടുള്ളത്. ഒരു സ്ഥാനാർത്ഥിക്ക് ചെലവഴിക്കാവുന്ന പരമാവധി തുക 40 ലക്ഷം രൂപയാണ്. പതിനായിരം രൂപയ്ക്ക് മുകളിലുള്ള എല്ലാ ഇടപാടുകളും തിരഞ്ഞെടുപ്പിനായി ആരംഭിച്ച പ്രത്യേക ബാങ്ക് അക്കൗണ്ട് വഴി മാത്രമേ നടത്താവൂ. ജില്ലയിൽ നിലവിൽ 144-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ലൈസൻസുള്ള ആയുധങ്ങൾ കൈവശമുള്ളവർ അവ ഉടൻ പോലീസ് സ്റ്റേഷനുകളിൽ ഹാജരാക്കണം. പുതിയ പദ്ധതികളുടെ പ്രഖ്യാപനങ്ങളോ ഉദ്ഘാടനങ്ങളോ പാടില്ലെന്നും ഇലക്ട്രോണിക് മാധ്യമങ്ങളിലെ പരസ്യങ്ങൾക്ക് എം.സി.എം.സി സർട്ടിഫിക്കേഷൻ നിർബന്ധമാണെന്നും കളക്ടർ വ്യക്തമാക്കി.


​മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും വോട്ട് രേഖപ്പെടുത്താൻ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 85 വയസ്സിന് മുകളിലുള്ളവർക്കും 40 ശതമാനത്തിലധികം വൈകല്യമുള്ളവർക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാനുള്ള 'ഫോം 12ഡി' സൗകര്യം പ്രയോജനപ്പെടുത്താം. തിരഞ്ഞെടുപ്പ് സംബന്ധമായ പരാതികൾ സി-വിജിൽ ആപ്പ് വഴി അറിയിക്കാം. ഇത്തരം പരാതികളിൽ 100 മിനിറ്റിനുള്ളിൽ നടപടി സ്വീകരിക്കും. കൂടാതെ 1950 എന്ന ടോൾ ഫ്രീ നമ്പറിലൂടെ 24 മണിക്കൂറും സംശയ നിവാരണത്തിന് സൗകര്യമുണ്ടാകും. വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധനകൾ പൂർത്തിയായതായും കളക്ടർ അറിയിച്ചു.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles