കാസർകോട്: വടകര സ്വദേശിയായ യുവാവിനെ ട്രെയിൻ യാത്രയ്ക്കിടെ ലഹരി ബിസ്‌കറ്റ് നൽകി മയക്കിക്കിടത്തി സ്വർണവും ലാപ്ടോപും അടങ്ങിയ ബാഗ് കവർന്ന സംഭവത്തിൽ മൂന്ന് ബിഹാർ സ്വദേശികളെ റെയിൽവേ പോലീസും ആർ.പി.എഫും ചേർന്ന് അറസ്റ്റ് ചെയ്‌തു. ബിഹാർ ആരാറിയ സ്വദേശികളായ അബ്‌ദുല്ല റജാക്ക് (34), മുഹമ്മദ് മഹമൂദ് ആലം (25), മുഹമ്മദ് സഫർ (40) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് മോഷണമുതൽ കണ്ടെത്തി. 13-ന് രാത്രി മലബാർ എക്സ്‌പ്രസിൽ എസ് നാല് കോച്ചിൽ മംഗളൂരുവിൽനിന്ന് വടകരയിലേക്ക് യാത്രചെയ്യുകയായിരുന്നു പുതുപ്പണം സ്വദേശി വി.പി.സരിൻ. തീവണ്ടി കുമ്പളയിലെത്തിയപ്പോൾ പരിചയപ്പെട്ട മൂന്നംഗസംഘം സൗഹൃദം നടിച്ച് കഴിക്കാൻ ബിസ്ക്കറ്റ് നൽകുകയായിരുന്നു. ഉറങ്ങിപ്പോയ സരിന് വടകരയിൽ ഇറങ്ങാൻ കഴിഞ്ഞില്ല. ഫറോക്കിൽ എത്തിയപ്പോൾ മറ്റൊരാൾ വിളിച്ചുണർത്തുകയായിരുന്നു. അപ്പോഴേക്കും കൈയിലെ ബാഗും മറ്റും നഷ്‌ടമായിരുന്നു. ഓർമ്മക്കുറവിനെത്തുടർന്ന് മറ്റൊരു തീവണ്ടിയിൽ കയറിയ സരിൻ തിരൂരിൽ ഇറങ്ങി. ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് തിരൂരിലെ സ്വകാര്യ ആസ്‌പത്രിയിൽ ചികിത്സ തേടി. ആർ.പി.എഫും റെയിൽവേ പോലീസും സംയുക്തമായി പ്രത്യേക സംഘത്തിന് രൂപം നൽകി നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കാസർകോട് റെയിൽവേ പോലീസ് എസ്.ഐ. സനൽകുമാർ, എ.എസ്.ഐ. സി.കെ. മഹേഷ്, കോഴിക്കോട് റെയിൽവേ പോലീസ് സ്റ്റേഷനിലെ ഡ്വാൻസാഫ് അംഗം എസ്.സി.പി.ഒ. പി.ബി.ജോസ്, സി.പി.ഒ.മാരായ വി.സജികുമാർ, ആർ.സുജിത്, ആർ.പി.എഫ്. പാലക്കാട് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് എ.എസ്.ഐ. കെ.എം.ഷിജു, പാസഞ്ചർ സെക്യൂരിറ്റി വിഭാഗത്തിലെ എച്ച്.സി. ഇ.കെ.രാധാകൃഷ്ണൻ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













