താളൂർ : നീലഗിരി കോളേജിന് തമിഴ്‌നാട് സർക്കാരിന്റെ ഗ്രീൻ ചാമ്പ്യൻഷിപ്പ് അവാർഡ്, കാന്പസ് മാനേജർ പി.എം. ഉമ്മർ, ക്വാളിറ്റി കോഡിനേറ്റർ ഡോ. കാർത്തിക്, കോളേജ് കൗൺസിലംഗം ഡോ. ദുരൈ എന്നിവർ നീലഗിരി കളക്ടർ ലക്ഷ്മി ഭവ്യ തണ്ണീരുവിൽനിന്ന് അവാർഡ് ഏറ്റുവാങ്ങി. നീലഗിരി കോളേജ് കാന്‌പസിൽ നടത്തിയ ഹരിതവത്കരണ പദ്ധതികൾ പരിഗണിച്ചാണ് തമിഴ്‌നാട് സർക്കാർ ഈ അവാർഡിന് കോളേജിനെ തിരഞ്ഞെടുത്തത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാർഡ്, ഏഴ് ഏക്കറോളം വയലിൽ കഴിഞ്ഞ അഞ്ചുവർഷമായി ജൈവ നെൽക്കൃഷി നടത്തുന്നു.
പച്ചക്കറിക്കൃഷി, പൂക്കൃഷി, വിവിധയിനം ഫലവർഗങ്ങൾ തുടങ്ങി ഒട്ടേറെ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. വിദ്യാർഥികളും അധ്യാപകരും പ്രദേശവാസികളും നടപ്പിലാക്കുന്ന ഗ്രീൻ പോസിറ്റീവ് മിഷൻ കാണാനും മാതൃകയാക്കാനും ധാരാളം സന്ദർശകർ സ്ഥാപനത്തിലെത്തുന്നുണ്ട്. കോളേജ് കാന്റീനിലേക്കും ഹോസ്റ്റലുകളിലേക്കും കൂടുതലായി ഉപയോഗിക്കുന്നത് ഇവിടെ ഉത്പാദിപ്പിക്കുന്നവയാണ്. പരിസ്ഥിതി കാർഷിക പഠന ബോധവത്കരണ പദ്ധതികളുൾപ്പടെ പരിഗണിച്ചാണ് അവാർഡ്,
യു.ജി.സി.യുടെ ഗുണനിലവാര നിർണയത്തിൽ എ ഡബിൾ പ്ലസ് ഗ്രേഡും കേന്ദ്ര ഗവൺമെൻ്റിൻ്റെ നിർഫ് റാങ്കിങ്ങിൽ ഇന്ത്യയിലെ മികച്ച കോളേജ് പട്ടികയിൽ 200-300 പദവിയിലുമെത്തിയ നീലഗിരി കോളേജ് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഓട്ടോണോമസ് കോളേജ് കൂടിയാണ്. ഭാരതിയാർ യൂണിവേഴ്‌സിറ്റിയോട് അഫിലിയേറ്റുചെയ്ത കോളേജിന് 11 ഡിഗ്രി കോഴ്‌സുകളും നാലു ബിരുദാനന്തര ബിരുദ കോഴ്സുകളുമുണ്ട്. ഗ്രീൻപോസിറ്റീവ് മിഷൻ വിജയിപ്പിക്കാൻ പ്രവർത്തിച്ചവരെ കോളേജ് മാനേജിങ് ഡയറക്ടർ ഡോ. റാഷിദ് ഗസാലി അഭിനന്ദിച്ചു. അവാർഡ് തുക മാതൃകാ ഔഷധത്തോട്ടം സ്ഥാപിക്കുന്നതിന് വിനിയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













