മുക്കത്ത് സ്വകാര്യ ബസുകൾ തമ്മിലുള്ള മത്സരയോട്ടം യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്നു. കഴിഞ്ഞ ദിവസം അഗസ്ത്യൻമുഴിയിൽ സമയക്രമത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെ, മുന്നിൽ പോവുകയായിരുന്ന ബസിനെ മറ്റൊരു സ്വകാര്യ ബസ് മനഃപൂർവ്വം ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോയി. കോഴിക്കോട്-നിലമ്പൂർ റൂട്ടിലോടുന്ന 'ബുറാഖ്' എന്ന ബസിനെ പിന്നാലെ വന്ന 'പി.ടി.സി' എന്ന ബസാണ് ഇടിച്ചത്.
എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിൽ അഗസ്ത്യൻമുഴി മിനി സിവിൽ സ്റ്റേഷന് സമീപം തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെയാണ് ഈ നടുക്കുന്ന സംഭവം ഉണ്ടായത്. പുറകിൽ വന്ന ബസ് അമിതവേഗത്തിൽ മറികടക്കാൻ ശ്രമിക്കുന്നതിനിടെ മുന്നിലെ ബസിനെ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. അപകടത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഇടിയുടെ ആഘാതത്തിൽ ബുറാഖ് ബസിന്റെ ബോഡിക്കും സൈഡ് ഗ്ലാസിനും കാര്യമായ കേടുപാടുകൾ സംഭവിച്ചു. ബസിനുള്ളിലുണ്ടായിരുന്ന മുതിർന്ന പൗരന്മാരടക്കമുള്ള യാത്രക്കാർ നിലത്തു വീഴുകയും പരിക്കേൽക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെടുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ പി.ടി.സി ബസ് കസ്റ്റഡിയിലെടുക്കുമെന്ന് മുക്കം പോലീസ് അറിയിച്ചിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













