ലോകജലദിനം: കോഴിക്കോട് സൗത്ത് ബീച്ചിൽ ശുചീകരണ യജ്ഞം

ലോകജലദിനം: കോഴിക്കോട് സൗത്ത് ബീച്ചിൽ ശുചീകരണ യജ്ഞം
ലോകജലദിനം: കോഴിക്കോട് സൗത്ത് ബീച്ചിൽ ശുചീകരണ യജ്ഞം
Share  
2026 Mar 17, 08:50 AM
Thankachan
anardhanan latest

ലോകജലദിനത്തിന് മുന്നോടിയായി കോഴിക്കോട് കോർപ്പറേഷനും റിലയൻസ് ഫൗണ്ടേഷനും സംയുക്തമായി സൗത്ത് ബീച്ചിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ഒരു കിലോമീറ്ററോളം നീളത്തിൽ കടലോരം വൃത്തിയാക്കിയ ഈ ദൗത്യത്തിലൂടെ ഏകദേശം ഒരു ടൺ മാലിന്യമാണ് ശേഖരിച്ചത്. ശേഖരിച്ച മാലിന്യങ്ങൾ ശാസ്ത്രീയമായ പുനചംക്രമണത്തിനായി പ്രത്യേക ഏജൻസിക്ക് കൈമാറി. കോർപ്പറേഷൻ്റെ സ്വച്ച് സർവേക്ഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരത്തിലെ ജലാശയങ്ങൾ സംരക്ഷിക്കുന്നതിന്റെ തുടർച്ചയായാണ് ഈ ശുചീകരണ യജ്ഞം സംഘടിപ്പിച്ചത്.


​ക്ലീൻ സിറ്റി മാനേജർ കെ. ദിലീപ് കുമാർ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ രജീഷ് ബാബു, എൻ.ആർ. ശശി, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അബ്ദുൾ അസീസ്, സിഞ്ചിനി, റിലയൻസ് ഫൗണ്ടേഷൻ പ്രോജക്ട് മാനേജർ ക്രിസ്റ്റോ ജോസഫ് എന്നിവർ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.


​മിഠായിത്തെരുവിൽ നടപ്പാതയിലെ കൈയേറ്റങ്ങൾ നീക്കം ചെയ്തു

കോഴിക്കോട്: മിഠായിത്തെരുവിൽ കാൽനടയാത്രക്കാർക്ക് തടസ്സമുണ്ടാക്കുന്ന രീതിയിൽ നിരത്തിയിരുന്ന കച്ചവട സാധനങ്ങൾ അധികൃതർ നീക്കം ചെയ്തു. പാതയോരങ്ങളിൽ മേശകളും മറ്റും നിരത്തി കാൽനടയാത്ര ദുഷ്കരമാക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി സ്വീകരിച്ചത്. സീനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ബിജു ജയറാം, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ ടി.കെ. അശോകൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനയും സാധനങ്ങൾ നീക്കം ചെയ്യലും നടന്നത്.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles