ചാവക്കാട് : തീരമേഖലയിൽ അപൂർവമായി കണ്ടുവന്നിരുന്ന കാട്ടുപന്നികൾ വ്യാപകമാകുന്നു. മുൻപ് രാത്രിയിലായിരുന്നു ശല്യമെങ്കിൽ ഇപ്പോൾ കൂട്ടമായും ഒറ്റയ്ക്കും ഇവയെ പകലും കാണുന്നുണ്ട്. തീരമേഖലയിൽ ആളനക്കം കുറഞ്ഞ കുറ്റിക്കാടുകളും ചതുപ്പുകളിലെ പുൽക്കാടുകളും കാടുപിടിച്ചുകിടക്കുന്ന വിജനമായ പറമ്പുകളും പുതിയ ആവാസവ്യവസ്ഥയായി മാറിയതോടെ എണ്ണത്തിൽ ഗണ്യമായ വർധനയാണുണ്ടായിട്ടുള്ളത്. ഒറ്റപ്പെട്ട നിലയിൽ ഒന്നോ രണ്ടോ കാട്ടുപന്നികൾ മുൻപ് കാടിറങ്ങിവരുകയും പിന്നീട് ആവശ്യത്തിന് ഭക്ഷണം കിട്ടാൻ തുടങ്ങിയതോടെ ഇവ തീരമേഖലയിൽത്തന്നെ തുടർന്നതുമാണ് ഇപ്പോഴത്തെ സ്ഥിതിക്ക് കാരണമെന്ന് വനംവകുപ്പ് അധികൃതർ പറയുന്നു.
തീരമേഖലയിൽ താരതമ്യേന ചെറിയതോതിലാണ് കൃഷിയുള്ളതെങ്കിലും വാഴ, ചേമ്പ്, മരച്ചീനി, കൂർക്ക തുടങ്ങിയവയ്ക്ക് വലിയ ഭീഷണിയാണ്. ബ്ലാങ്ങാട്, ഇരട്ടപ്പുഴ, തിരുവത്ര, പുന്ന, കടപ്പുറം എന്നീ മേഖലകളിൽ കാട്ടുപന്നിശല്യം കൂടുതലാണ്. കൂടുതൽ പെറ്റുപെരുകുന്നതിന് മുൻപായി ഇവയെ നിയന്ത്രിച്ചില്ലെങ്കിൽ പിന്നീട് പ്രയാസമാകുമെന്ന് വിദഗ്‌ധർ പറയുന്നു. ആഴ്‌ചകൾക്ക് മുൻപ് പുന്നയൂർക്കുളം പഞ്ചായത്തിൽ കാട്ടുപന്നികളെ വെടിവച്ചുകൊന്നിരുന്നു. എന്നാൽ ബഹുഭൂരിപക്ഷം വരുന്ന മറ്റ് തീരദേശ പഞ്ചായത്തുകളും നഗരസഭകളും ഈ വിഷയം ഇപ്പോഴും ഗൗരവമായി എടുത്തിട്ടില്ല.
കാട്ടുപന്നികളെ വെടിവച്ചുകൊല്ലാൻ അതത് തദ്ദേശസ്ഥാപനങ്ങൾക്ക് അധികാരമുണ്ടെന്നും ഇതിന് വനംവകുപ്പിന്റെയോ മറ്റേതെങ്കിലും അതോറിറ്റിയുടെയോ അനുമതി ആവശ്യമില്ലെന്നും എരുമപ്പെട്ടി ഫോറസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ വി.ജെ. ഗീവർ പറഞ്ഞു.
കാട്ടുപന്നിയെ വെടിവച്ചുകൊല്ലുന്ന ഷൂട്ടർക്കും ജഡം മറവുചെയ്യുന്നതിനും നിശ്ചിത തുക സർക്കാർ നിശ്ചയിച്ചിട്ടുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













