ചെറായി: കടലിലും കായലിലും മത്സ്യലഭ്യത കുറഞ്ഞതോടെ ചീനവല മേഖല പ്രതിസന്ധിയിൽ. കഴിഞ്ഞ വർഷം ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ അഴിമുഖവുമായി ബന്ധപ്പെട്ട ചീനവലകൾക്ക് ഭേദപ്പെട്ട രീതിയിൽ മത്സ്യം ലഭിച്ചിരുന്നു. എന്നാൽ ഈ വർഷം വേണ്ടത്ര മത്സ്യം ലഭിച്ചില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. മുനമ്പം അഴിമുഖത്തുതന്നെ ദൃശ്യവിരുന്നൊരുക്കുന്ന ഈ ചീനവലകൾക്കും അവയുടെ സംരക്ഷണത്തിനും ഫിഷറീസ് വകുപ്പ് കാര്യമായി ഒന്നും ചെയ്‌തിട്ടില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. മൂന്നുമുതൽ ഏഴുലക്ഷം രൂപ വരെ മുതൽ മുടക്കിയാണ് പലരും ചീനവല ഒരുക്കിയിട്ടുള്ളത്.
ഏറ്റവും ഗുണമേൻമയുള്ള തിരുത, കണമ്പ്, കടല എന്നിവ ഇവിടെ ലഭിക്കുമ്പോഴാണ് മത്സ്യമേഖലയ്ക്ക് ഉണർവുണ്ടായിരുന്നത്. ഇപ്പോൾ അതിൽ ഒന്നുപോലും ലഭിക്കുന്നില്ല. വല്ലപ്പോഴും ഒരെണ്ണം കിട്ടിയാലായി. അതേസമയം പുഴയിൽ എക്കൽമണ്ണ് അടിഞ്ഞുകൂടി മണൽപ്പരപ്പായതോടെ ചീനവല ഇടാൻ പറ്റാത്ത സാഹചര്യമാണുള്ളത്. ചീനവലത്തൊഴിലാളികൾക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമ്പോൾ സർക്കാർ സാമ്പത്തിക സഹായം നൽകണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













