മുക്കാളി പുര റസിഡൻസ് അസ്സോസിയഷൻ കുടുംബാംഗങ്ങളുടെ കൂട്ടായ്മയിൽ ഇഫ്താർ സംഗമവും സ്‌നേഹവിരുന്നും സംഘടിപ്പിച്ചു .

മുക്കാളി പുര റസിഡൻസ് അസ്സോസിയഷൻ കുടുംബാംഗങ്ങളുടെ കൂട്ടായ്മയിൽ ഇഫ്താർ സംഗമവും സ്‌നേഹവിരുന്നും സംഘടിപ്പിച്ചു .
മുക്കാളി പുര റസിഡൻസ് അസ്സോസിയഷൻ കുടുംബാംഗങ്ങളുടെ കൂട്ടായ്മയിൽ ഇഫ്താർ സംഗമവും സ്‌നേഹവിരുന്നും സംഘടിപ്പിച്ചു .
Share  
2026 Mar 16, 07:57 PM
Thankachan
anardhanan latest

 ചോമ്പാല :മുക്കാളി ടൗണിനടുത്തുള്ള ഗുരുസൗധത്തിൽ പ്രത്യേകം സജ്ജമാക്കിയ പന്തലിൽ നടന്ന ഈ സ്നേഹസംഗമത്തിൽ സെക്രട്ടറി പവിത്രൻ സ്വാഗതമാശംസിച്ചചടങ്ങിൽ പ്രസിഡണ്ട് സുരേഷ്ബാബു കിഴക്കേടത്ത് അദ്ധ്യക്ഷത വഹിച്ചു .

cover-no-3

സെക്രട്ടറി പവിത്രൻ ,ട്രഷറർ പള്ളിക്കുനി ബാബു തുടങ്ങിയവരുടെ മുഖ്യനിയന്ത്രണത്തിൽ ചുറ്റുപാടിലുള്ള നിരവധി ആളുകൾ പങ്കെടുത്ത ചടങ്ങിൽ മുക്കാളി മഹല്ലിലെ ഖത്തീബ് സയ്യിദ് ആസ്സഹാദി മുഖ്യപ്രഭാഷണംനടത്തി.ജനാബ്.മുസ്തഫ.ജനാബ്മൊയ്‌തു,നസീർസാഹിബ്ബ്‌ തുടങ്ങിയവരുടെമഹനീയസാന്നിധ്യംചടങ്ങിലൂടനീളമുണ്ടായി .

 

vvb_1773670316

'' ഖുർആൻ പഠിക്കുകയും അതിലെ സന്ദേശങ്ങൾ ജീവിതത്തിൽ നടപ്പിലാക്കുകയും ചെയ്യുന്നത് മനുഷ്യനെ ഉത്തമ മനുഷ്യനായി മാറ്റുമെന്ന് മുക്കാളി മഹല്ലിലെ ഖത്തീബ് നിറഞ്ഞസദസ്സിനോടായി സ്നേഹോഷ്മളമായ ഭാഷയിൽ ഉദ്‌ബോധിപ്പിച്ചു. 

മതം നൽകുന്ന മൂല്യങ്ങളിൽ സമൂഹം കെട്ടിപ്പടുക്കപ്പെടുമ്പോൾ അവിടെ പരസ്‌പരബന്ധം വിടരുമെന്നും അവൻ്റെ ചക്രവാളം വികസിക്കുന്നുവെന്നും നമ്മെ പഠിപ്പിക്കുന്നതായും അദ്ദേഹം ഓർമ്മപ്പെടുത്തി .











ramsan-mod-cover-revised-1

''പലരും വിചാരിക്കുന്നത് പോലെ ഇഫ്‌താർ സംഗമം മുസ്ലിങ്ങളുടെ മാത്രം ആഘോഷമല്ല, മറിച്ച് പട്ടിണി മാറ്റാനും സ്നേഹം പങ്കുവെക്കാനും ആഗ്രഹിക്കുന്ന ഏതൊരു മനുഷ്യനും ഇതിന്റെ സന്ദേശത്തിൽ പങ്കാളികളാകാം.ജാതിമത ഭേദമെന്യേ ഏവർക്കും അവകാശപെട്ടതാണ് അത്യന്തം മഹനീയമായ ഈ കൂടിച്ചേരലെന്ന്  തുടർന്ന് സംസാരിച്ച ദിവാകരൻ ചോമ്പാല വ്യക്തമാക്കി .

capture_1773671148

''ഒത്തുകൂടലുകൾ അപൂർവ്വമായിക്കൊണ്ടിരിക്കുന്ന ആധുനിക കാലത്ത്, അയൽക്കൂട്ടങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന ഇത്തരം സമൂഹനോമ്പ്തുറകൾ മനുഷ്യർക്കിടയിലെ മതിൽക്കെട്ടുകൾ തകർക്കാൻ സഹായിക്കുന്നു. വിശപ്പ് എന്ന സാർവത്രിക വികാരത്തിലൂടെ മനുഷ്യത്വത്തെ തൊട്ടുണർത്തുകയാണ് ഓരോ നോമ്പ്തുറയും ചെയ്യുന്നതെന്ന് നന്ദിപ്രകാശനച്ചടങ്ങിൽ മേപ്പറമ്പത്ത് രാജൻ മാസ്റ്റർ അഭിപ്രായപ്പെട്ടു .

ഓരോ വീട്ടുകാരും പ്രത്യേകം തയ്യാറാക്കികൊണ്ടുവന്ന വിവിധയിനം വിഭവങ്ങളുടെ ബാഹുല്യവും

രുചിപ്പെരുമായും ആഘോഷ സന്ധ്യയിലെ വിരുന്നിന് മാറ്റുകൂട്ടി .


8774table-best_1773671960



8774-tabale
table
sssdd
ramsan
mannan-pazhyidam_1773672109
capture_1773643350
divin-e-mannan

മന്നൻ അഗ്മാർക് വെളിച്ചെണ്ണ  

വടകരയിലെ പ്രമുഖ വിൽപ്പന കേന്ദ്രം 

harvest-mannan

ദക്ഷിണേന്ത്യയിലെ പ്രമുഖ കാറ്ററിംഗ്‌ സ്ഥാപനം ഹാർവെസ്ററ് കാറ്ററിംഗ് പാചകം ചെയ്യുന്നത് അശേഷം മായം കലരാത്ത അഗ്മാർക് അംഗീകാരമുള്ള മന്നൻ വെളിച്ചെണ്ണയിൽ...

mannaposter-new
whatsapp-image-2026-01-08-at-9.31.49-am_1773423311
MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles