കക്കാട് : ഓയിസ്ക് ഇൻ്റർനാഷണൽ കണ്ണൂർ ചാപ്റ്റർ, കക്കാട് സെൻട്രൽ റെസിഡൻ്റ്സ് അസോസിയേഷൻ എന്നിവയുടെ നേത്യത്വത്തിൽ 'പറവകൾക്ക് മുളംതണ്ടിൽ ദാഹജലം പദ്ധതി തുടങ്ങി. ഒയിസ്‌ക ട്രസ്റ്റ് ബോർഡംഗം കെ.കെ. ചന്ദ്രൻ ഉദ്ഘാടനംചെയ്‌തു. റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് വിനോഭായ് പ്രഭാകരൻ അധ്യക്ഷതവഹിച്ചു.
പ്രൊഫ. ഖലിൽ ചൊവ്വ മുഖ്യപ്രഭാഷണം നടത്തി. ഓയിസ്ക ജില്ലാ പ്രസിഡന്റ് വിനോദ് ചന്ദ്രൻ, കണ്ണൂർ ചാപ്റ്റർ പ്രസിഡന്റ് സി.കെ. മനോജ്, ജില്ലാ സെക്രട്ടറി കക്കോത്ത് പ്രഭാകരൻ, ടി.വി. സൂരജ് എന്നിവർ സംസാരിച്ചു. കക്കോത്ത് പ്രഭാകരന്റെ നേതൃത്വത്തിൽ 1,000 ഇടങ്ങളിൽ മുളംതണ്ടിൽ ദാഹജലം ഒരുക്കുന്ന പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













