എൽ.പി.ജി. ഗ്യാസ് ബുക്കിങ്ങിന് നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ ഗ്രാമപ്രദേശങ്ങളിൽ ബയോഗ്യാസ് പ്ലാന്റുകൾക്ക് വീണ്ടും പ്രിയമേറുന്നു. സിലിണ്ടറുകൾ ലഭിക്കാനുള്ള കാലതാമസവും വിറകിന്റെ ക്ഷാമവുമാണ് മാറ്റിവെച്ച ബയോഗ്യാസ് സംവിധാനങ്ങൾ പൊടിതട്ടിയെടുക്കാൻ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്നത്. നിലവിൽ ഗ്രാമങ്ങളിൽ ഒന്നര മാസത്തെ ഇടവേളയിലാണ് ഗ്യാസ് ബുക്കിങ് അനുവദിക്കുന്നത് എന്നതിനാലാണ് പലരും ഇതര മാർഗങ്ങൾ തേടുന്നത്.
നരിക്കുനിയിലെ കുന്നത്ത് പറമ്പത്ത് സുരേഷ് ബാബുവും കുടുംബവും ഇത്തരത്തിൽ എട്ട് വർഷം മുൻപ് പഞ്ചായത്ത് സബ്‌സിഡിയിൽ ലഭിച്ച പ്ലാന്റ് വീണ്ടും പ്രവർത്തനക്ഷമമാക്കി മാതൃകയാവുകയാണ്. അടുക്കളയിലെ പച്ചക്കറി അവശിഷ്ടങ്ങൾ സംസ്‌കരിക്കാനും അതിലൂടെ ലഭിക്കുന്ന സ്ലറി കൃഷിക്ക് വളമായി ഉപയോഗിക്കാനും സാധിക്കുന്നു എന്നതാണ് ഇതിന്റെ പ്രധാന ഗുണം. ദിവസവും രാവിലെയും വൈകുന്നേരവും ബയോഗ്യാസ് ഉപയോഗിക്കുന്നതിലൂടെ സിലിണ്ടറുകളുടെ അമിത ഉപയോഗം കുറയ്ക്കാൻ സാധിക്കുമെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













