കോഴിക്കോട് മാങ്കാവിൽ യുവതിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ തൃശ്ശൂർ ചാവക്കാട് സ്വദേശി ടി.പി. ഫിറോസിനെ (27) മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തു. മാർച്ച് മൂന്നിന് പുലർച്ചെ വളയനാട്ടുള്ള വാടകവീട്ടിൽ വെച്ചായിരുന്നു അക്രമം നടന്നത്. യുവതിയും സുഹൃത്തും വസ്ത്രങ്ങൾ പാക്ക് ചെയ്തുകൊണ്ടിരിക്കെ മുറിയിലേക്ക് അതിക്രമിച്ചു കയറിയ പ്രതി, കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് യുവതിയുടെ നെഞ്ചിലും പുറത്തും കാലിലും കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
വളയനാട് പരിസരത്തുനിന്നാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഫിറോസിനെതിരെ ചാവക്കാട്, ഗുരുവായൂർ സ്റ്റേഷനുകളിലായി മയക്കുമരുന്ന് ഇടപാട്, വധശ്രമം, അതിക്രമിച്ചു കയറി മർദ്ദിക്കൽ തുടങ്ങി ഒട്ടേറെ പരാതികൾ നിലവിലുണ്ട്. യുവതിയെ അപായപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രതി എത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













