താണിക്കൽ: കാർഷികമേഖലയിൽ സമഗ്ര പുരോഗതി ലക്ഷ്യമാക്കി സംസ്ഥാന കാർഷിക വികസന, കർഷകക്ഷേമ വകുപ്പ് നടപ്പാക്കുന്ന 'കൃഷിസമൃദ്ധി പദ്ധതി' കോഡൂരിൽ തുടങ്ങി.
ജില്ലയിൽനിന്ന് പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 10 പഞ്ചായത്തുകളിലൊന്നാണ് കോഡൂർ. പദ്ധതിയുടെ മൈക്രോപ്ലാൻ തയ്യാറാക്കുന്നതിനുള്ള പ്രഥമ ശില്പശാല ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.പി. ഷാജി ഉദ്ഘാടനംചെയ്തു.
വൈസ് പ്രസിഡൻ്റ് ജുമൈല വരിക്കോടൻ അധ്യക്ഷതവഹിച്ചു.
'ആത്മ' മുൻ പ്രോജക്‌ട് ഡയറക്‌ടർ പ്രകാശ് പുത്തൻമഠത്തിൽ, കൃഷി ഓഫീസർ അർഷദ് നാലകത്ത് എന്നിവർ പദ്ധതി വിശദീകരിച്ചു.
ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ കെ.എം. സുബൈർ, ഡോ. സജ്‌നാമോൾ ആമിയൻ, മുഹമ്മദ് മച്ചിങ്ങൽ, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ വി.കെ. ഫൗസിയ സലീം, വില്ലൻ അബ്‌ദുറസാഖ്, കെ.വി. മുസ്തഫ, ഇ.കെ. ഷൗക്കത്തലി, കെ. ഹാരിഫ റഹിമാൻ, കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്‌സൺ സജ്‌നാ മൻസൂർ തുടങ്ങിയവർ പ്രസംഗിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













