വണ്ടൂർ: 'ചങ്ങാതി' എന്ന പേരിൽ സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പാക്കുന്ന അതിഥിത്തൊഴിലാളി സാക്ഷരതാ പദ്ധതിയുടെ സംസ്ഥാനതല സർവേ തുടങ്ങി. അതിഥിത്തൊഴിലാളികളെ മലയാളം വായിക്കാനും എഴുതാനും ആശയവിനിമയം നടത്തുന്നതിനും പ്രാപ്തമാക്കുന്നതിനാണ് 'ചങ്ങാതി' പദ്ധതി നടപ്പാക്കുന്നത്.
കേരളത്തിലെ നിയമങ്ങൾ, ആരോഗ്യം, ശുചിത്വം എന്നിവയെക്കുറിച്ച് ബോധവത്‌കരണ ക്ലാസുകളും നൽകും. സർവേ ഉദ്ഘാടനം എ.പി. അനിൽകുമാർ എം.എൽ.എ. നിർവഹിച്ചു. പോരൂരിൽ സംഘടിപ്പിച്ച പരിപാടിയിൽ പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. പുഷ്പവല്ലി അധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷൻ ഡയറക്‌ടർ പ്രൊഫ. എ.ജി. ഒലീന പദ്ധതി വിശദീകരിച്ചു. വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. അമൃത മുഖ്യപ്രഭാഷണം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഇബ്രാഹിം കുന്നുമ്മൽ, സ്ഥിരംസമിതി അധ്യക്ഷ കെ.പി. ജൂൽഫീന, അംഗങ്ങളായ പി. അബ്ദുൽ സലാം, കണ്ണിയൻ കരീം, പി. സ്വപ്‌ന, കെ. സിന്ധു, കെ. ശബാന, സി.ടി. മുഹമ്മദ് ഷമീം, സി.ഡി.എസ്. ചെയർപേഴ്‌സൺ പി.കെ. ഭാഗ്യ ലക്ഷ്‌മി, സാക്ഷരതാമിഷൻ ജില്ലാ കോഡിനേറ്റർ പി.വി. ശാസ്‌തപ്രസാദ്, ബ്ലോക്ക് കോഡിനേറ്റർ ഇ. സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













