പൂമംഗലം ശാന്തിതീരം വാതകശ്‌മശാനം അടച്ചു

പൂമംഗലം ശാന്തിതീരം വാതകശ്‌മശാനം അടച്ചു
പൂമംഗലം ശാന്തിതീരം വാതകശ്‌മശാനം അടച്ചു
Share  
2026 Mar 16, 07:37 AM
Thankachan
anardhanan latest

സിലിൻഡർ പ്രതിസന്ധി


എടക്കുളം : വാണിജ്യ സിലിൻഡറുകൾക്ക് നിയന്ത്രണം വന്നതോടെ പൂമംഗലം ഗ്രാമപ്പഞ്ചായത്തിന്റെ ശാന്തിതീരം വാതകശ്മശാനം അടച്ചു. ദിവസവും മൂന്നിലേറെ മൃതദേഹങ്ങൾ സംസ്‌കരിച്ചിരുന്ന ശാന്തിതീരം നാലുദിവസമായി അടച്ചിട്ടിരിക്കുകയാണ്. കുറച്ചുദിവസങ്ങളായി സമീപപഞ്ചായത്തുകളിൽനിന്നുള്ള മൃതദേഹങ്ങൾ സംസ്‌കരിക്കുന്നത് ഒഴിവാക്കിയിരുന്നു. എന്നാൽ, സിലിൻഡറുകൾ കിട്ടാതായതോടെയാണു പൂർണമായും അടച്ചതെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി പറഞ്ഞു.


1550 രൂപയ്ക്ക് ലഭിച്ചിരുന്ന സിലിൻഡറിന് ഇപ്പോൾ 3000 രൂപയാണ് ചോദിക്കുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു. 2500 രൂപയാണ് ഒരു മൃതദേഹം സംസ്‌കരിക്കാൻ വാങ്ങുന്നത്. ഗ്യാസ് ചേംബർ പ്രവർത്തിപ്പിക്കാൻ എട്ട് സിലിൻഡറുകളാണ് ഉപയോഗിക്കുന്നത്. മൃതദേഹം സംസ്കരിക്കുന്നത് അവശ്യവിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടില്ലാത്തതിനാലാണ് സിലിൻഡർ ലഭിക്കാൻ തടസ്സമുണ്ടാകുന്നത്. കൂടുതൽ തുക ഈടാക്കുന്നത് ശരിയല്ലെന്ന് കരുതിയാണ് സിലിൻഡറുകൾ ലഭ്യമാകുന്നതുവരെ അടച്ചിടാൻ തീരുമാനിച്ചതെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു.


പൂമംഗലത്തിനു പുറമേ ഇരിങ്ങാലക്കുട മുക്തിസ്ഥാനാണ് നിയോജകമണ്ഡലത്തിലെ രണ്ടാമത്തെ വാതകശ്‌മശാനം. ഇവിടെ സിലിൻഡറുകൾ സ്റ്റോക്ക് ഉള്ളതിനാൽ തത്കാലം ബുദ്ധിമുട്ടില്ലെന്ന് ജീവനക്കാർ പറഞ്ഞു. ഞായറാഴ്‌ മാത്രം ഏഴ് മൃതദേഹങ്ങളാണ് സംസ്‌കരിച്ചത്.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles