മത്സ്യബന്ധന മേഖല സ്‌തംഭനത്തിലേക്ക്

മത്സ്യബന്ധന മേഖല സ്‌തംഭനത്തിലേക്ക്
മത്സ്യബന്ധന മേഖല സ്‌തംഭനത്തിലേക്ക്
Share  
2026 Mar 16, 07:33 AM
Thankachan
anardhanan latest

പാചകവാതക ക്ഷാമം


ചെറായി : പാചകവാതക ക്ഷാമം മൂലം മത്സ്യബന്ധന ബോട്ടുകൾ ഭാഗികമായി കരയിൽ കെട്ടിയതോടെ മുനമ്പം മത്സ്യബന്ധന മേഖല സ്‌തംഭനത്തിലേക്ക്. 40 ശതമാനത്തോളം ബോട്ടുകളും മത്സ്യബന്ധനത്തിന് പോകാതെ കരയിൽ കെട്ടിയിരിക്കുകയാണ്. ഏകദിന മത്സ്യബന്ധനം നടത്തുന്ന ചെറിയ ബോട്ടുകളും പാചകവാതകം സ്റ്റോക്കുള്ള ഏതാനും ബഹുദിന മത്സ്യബന്ധന ബേട്ടുകളും മാത്രമാണ് ഇപ്പോൾ മത്സ്യബന്ധനത്തിന് പോകുന്നുള്ളൂ. മുൻകാലങ്ങളിൽ മത്സ്യബന്ധന ബോട്ടുകളിൽ ഭക്ഷണം പാകംചെയ്യാൻ മണ്ണെണ്ണ സ്റ്റൗവ് ആയിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാൽ പിൽക്കാലത്ത് പാചകവാതകം വ്യാപകമായതും മണ്ണെണ്ണ ലഭിക്കാതെവന്നതോടുംകൂടെയാണ് ബോട്ടുകൾ പാചകവാതകത്തിലേക്ക് തിരിഞ്ഞത്.


പാചകവാതകം കിട്ടാതെ വന്നതോടെ മത്സ്യമേഖലയിലെ മിക്ക ഹോട്ടലുകളും പൂട്ടി. പ്രതിസന്ധി മൂർച്ഛിച്ചതോടെ മത്സ്യമേഖലയിലുള്ള അതിഥിത്തൊഴിലാളികളും സ്ഥലംവിട്ടുതുടങ്ങി. ഏതാനും ദിവസങ്ങൾക്കുള്ളിൽ അനുബന്ധ മേഖലകളും സ്‌തംഭിക്കുമെന്നാണ് മത്സ്യ മേഖലയിലുള്ളവർ പറയുന്നത്.


ഈ സാഹചര്യത്തിൽ മത്സ്യമേഖലയിലേക്ക് പ്രത്യേകം ക്വാട്ട അനുവദിച്ച് പാചകവാതകം എത്തിക്കണമെന്ന് മുനമ്പം ഫിഷിങ് ബോട്ട് കോഡിനേഷൻ കമ്മിറ്റി ചെയർമാൻ കെ.ബി. രാജീവ്, ജനറൽ സെക്രട്ടറി ഷെബിർ ബാവ എന്നിവർ സർക്കാരിനോട് ആവശ്യപ്പെട്ടു.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles