മൂക്കന്നൂർ പഞ്ചായത്തിൽ ഷീ ജിം ഉദ്ഘാടനം ചെയ്തു

മൂക്കന്നൂർ പഞ്ചായത്തിൽ ഷീ ജിം ഉദ്ഘാടനം ചെയ്തു
മൂക്കന്നൂർ പഞ്ചായത്തിൽ ഷീ ജിം ഉദ്ഘാടനം ചെയ്തു
Share  
2026 Mar 16, 07:29 AM
Thankachan
anardhanan latest

അങ്കമാലി: വനിതകളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ മൂക്കന്നൂർ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയ ഷീ ജിമ്മിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജയാ രാധാകൃഷ്ണൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ബിജു പാലാട്ടി അധ്യക്ഷനായി.


സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ മിൽസാ ജിജോ, വിൻസി തോമസ്, ടി.വി. സുബ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം ലാലി ബേബി, പഞ്ചായത്തംഗങ്ങളായ മിനി വർഗീസ്, ലിജി പാപ്പച്ചൻ, സിനി ഡേവീസ്, റോയ്‌സൺ വർഗീസ്, ബിജു മാടശ്ശേരി, ടി.ഒ. മത്തായി, ലൈജോ ആൻ്റു. ഏലിയാസ് കെ. തരിയൻ, ബിന്ദു കുമാരൻ, ഡാലി ജോയ്, സെക്രട്ടറി കെ.യു. സുനിൽകുമാർ എന്നിവർ സംസാരിച്ചു.


10 ലക്ഷം രൂപയാണ് പദ്ധതിക്കായി പഞ്ചായത്ത് ചെലവഴിച്ചത്. പഞ്ചായത്തിലെ വനിതകൾക്ക് രാവിലെ അഞ്ചുമുതൽ രാത്രി ഒൻപതുവരെ സൗജന്യമായി ഷീ ജിം ഉപയോഗിക്കാം.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles