കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; രണ്ട് കോടിയുടെ സ്വർണാഭരണങ്ങൾ മോഷണം പോയി

കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; രണ്ട് കോടിയുടെ സ്വർണാഭരണങ്ങൾ മോഷണം പോയി
കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; രണ്ട് കോടിയുടെ സ്വർണാഭരണങ്ങൾ മോഷണം പോയി
Share  
2026 Mar 15, 10:16 AM
Thankachan
marmma
anardhanan latest

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ കവടിയാർ കൊട്ടാരത്തിൽ കോടികൾ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി. കൊട്ടാരത്തിലെ ഇരുമ്പ് അലമാരയിൽ സൂക്ഷിച്ചിരുന്ന ഏകദേശം രണ്ട് കോടി രൂപയുടെ സ്വത്താണ് നഷ്ടപ്പെട്ടത്. സംഭവത്തിൽ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായ് പൊലീസിൽ പരാതി നൽകി.


അത്യപൂർവ്വമായ രത്നങ്ങൾ പതിച്ച സ്വർണാഭരണങ്ങളും പത്മനാഭസ്വാമിയുടെ ചിത്രം കൊത്തിയ പുരാതന ആഭരണങ്ങളുമാണ് കവർച്ച ചെയ്യപ്പെട്ടത്. ഇതിനുപുറമെ വിദേശത്തുനിന്ന് എത്തിച്ച വിശിഷ്ടമായ ആഭരണശേഖരവും നഷ്ടപ്പെട്ടവയിൽ ഉൾപ്പെടുന്നു. കഴിഞ്ഞ വർഷം അവസാനത്തോടെയാണ് മോഷണം നടന്നതെന്നാണ് പ്രാഥമിക വിവരം.


പരാതി ലഭിച്ചതിനെത്തുടർന്ന് കഴിഞ്ഞ നാല് മാസമായി പൊലീസ് അതീവ രഹസ്യമായി അന്വേഷണം നടത്തിവരികയായിരുന്നു. എന്നാൽ മോഷണം പോയ വസ്തുക്കളെക്കുറിച്ച് ഇതുവരെ സൂചനകളൊന്നും ലഭിക്കാത്തതിനെത്തുടർന്നാണ് വിവരം ഇപ്പോൾ പുറത്തുവരുന്നത്. സംഭവത്തിൽ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊട്ടാരത്തിലെ സുരക്ഷാ സംവിധാനങ്ങളും ജീവനക്കാരെയും കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles