പട്ടാമ്പി ; വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് യഥാർഥ കേരള സ്റ്റോറിയെന്തെന്ന് കാണിച്ചുകൊടുക്കാനുള്ള അവസരമാണെന്ന് നടൻ പ്രകാശ് രാജ്, തൃത്താല വെള്ളിയാങ്കല്ലിൽ മന്ത്രി എം.ബി. രാജേഷിന്റെ 'തിരഞ്ഞെടുത്ത ലേഖനങ്ങൾ' പുസ്‌തക പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഫൈസൽ നയ്യൂർ പുസ്‌തകം ഏറ്റുവാങ്ങി. കെ. രാധാകൃഷ്ണൻ എം.പി. ഉദ്ഘാടനം നിർവഹിച്ചു. നടനും സാംസ്കാരിക പ്രവർത്തകനുമായ വി.കെ. ശ്രീരാമൻ അധ്യക്ഷനായി. മന്ത്രി എം.ബി. രാജേഷ് സംസാരിച്ചു.
എം.ബി. രാജേഷ് വിവിധ കാലഘട്ടങ്ങളിൽ എഴുതിയ ലേഖനങ്ങളാണ് 752 പേജുകളിൽ സമാഹരിച്ചിരിക്കുന്നത്. സി.പി. ചിത്രഭാനു പുസ്‌തകപരിചയം നടത്തി. സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് ബീന ആർ. ചന്ദ്രൻ മുഖ്യാതിഥിയായി. പ്രതാപൻ തായാട്ട്, ചിത്രകാരൻ ഗോപി പട്ടിത്തറ, പ്രൊഫ. പി. ഗംഗാധരൻ, എം.ആർ. മുരളി തുടങ്ങിയവർ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group









_h_small.jpg)




