അഴിയൂർ: ദേശീയപാത വികസനത്തിൻ്റെ ഭാഗമായി മുക്കാളി കെ.എസ്.ഇ.ബി. ഓഫീസിനും ചോമ്പാൽ ബ്ലോക്ക് ഓഫീസിനുമിടയിൽ നിർമിക്കുന്ന ടോൾ പ്ലാസയുടെ പ്രവൃത്തികൾ പൂർത്തിയാകുന്നു. വാഹനങ്ങൾ കടന്നുപോകാനുള്ള ട്രാക്കുകളുടെ കോൺക്രീറ്റിങ് പൂർത്തിയായി. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ശൗചാലയങ്ങൾ, പോലീസ് എയ്ഡ് പോസ്റ്റ്, വെയ് ബ്രിഡ്ജ്, ജീവനക്കാർക്കുള്ള താമസസൗകര്യം, വെളിച്ച സംവിധാനം എന്നിവയുടെ നിർമാണവും അവസാനഘട്ടത്തിലാണ്.
യാത്രാക്ലേശം പരിഹരിക്കണമെന്ന ആവശ്യം ശക്തം
ടോൾ പ്ലാസയുടെ ഇരുവശത്തും താമസിക്കുന്നവർക്ക് യാത്ര ചെയ്യാൻ നിലവിൽ സർവീസ് റോഡ് സംവിധാനമില്ലാത്തത് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. സ്ലിപ്പ് റോഡ് സംവിധാനം ഒരുക്കി പ്രാദേശിക യാത്രാസൗകര്യം ഉറപ്പാക്കുമെന്ന് നേരത്തെ അധികൃതർ ഉറപ്പുനൽകിയിരുന്നെങ്കിലും ഇതിനുള്ള നടപടികൾ ഇഴഞ്ഞുനീങ്ങുകയാണ്. മുൻപ് എം.പി., എം.എൽ.എ., പ്രോജക്ട് ഡയറക്ടർ എന്നിവർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.
ടോൾ പ്ലാസയ്ക്ക് ചുറ്റുമുള്ളവരുടെ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് ദേശീയപാതാ കർമസമിതി ജില്ലാ കൺവീനർ എ.ടി. മഹേഷ്, സംസ്ഥാന സമിതി അംഗം പ്രദീപ് ചോമ്പാല എന്നിവർ ആവശ്യപ്പെട്ടു. കൃത്യമായ ബദൽ സംവിധാനമില്ലാതെ ടോൾ പ്ലാസ പ്രവർത്തനമാരംഭിക്കുന്നത് പ്രദേശവാസികളെ പ്രതിസന്ധിയിലാക്കുമെന്നാണ് സമിതിയുടെ നിലപാട്..
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group









_h_small.jpg)




