ഫറോക്ക്: വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് നല്ലൂരിലെ അത്യാധുനിക വഴിയോര വിശ്രമകേന്ദ്രം പ്രവർത്തനമാരംഭിച്ചു. നഗരസഭാ ചെയർപേഴ്‌സൺ സി. ചന്ദിക കേന്ദ്രത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ നഗരസഭാ വൈസ് ചെയർമാൻ കെ. ഷബീറലി അധ്യക്ഷത വഹിച്ചു.
യാത്രക്കാർക്കും പൊതുജനങ്ങൾക്കും ഏറെ ആശ്വാസമാകുന്ന ഈ പദ്ധതിയുടെ പൂർത്തീകരണം നാടിൻ്റെ വികസന കുതിപ്പിലെ മറ്റൊരു നാഴികക്കല്ലാണ്. നഗരസഭാ സ്ഥിരംസമിതി അധ്യക്ഷന്മാരായ കെ. പ്രജിത, മൊയ്തീൻ കോയ, ഇ.കെ.പി. അബ്‌ദുൾ സലാം, ഡിവിഷൻ കൗൺസിലർ ഇ. ബിന്ദു എന്നിവർ ചടങ്ങിൽ സംസാരിച്ചു.
കൂടാതെ കൗൺസിലർമാരായ കെ.എം. ഹനീഫ, പ്രകാശ കറുത്തേടത്ത്, ഷാജി പറശ്ശേരി, മുഹമ്മദ് യാസിർ, റഹൂഫ് പുറ്റേക്കാട്, ഗഫൂർ തങ്ങൾ, കെ. ശ്രീധരൻ, മുർഷിദ സമദ്, എ. ബിന്ദു, പ്രജിഷ എന്നിവരും നഗരസഭാ സെക്രട്ടറി കെ.പി.എം. നവാസ്, ഹെൽത്ത് ഇൻസ്പെക്‌ടർ രാജൻ, സി. ഷിജി തുടങ്ങിയവരും സന്നിഹിതരായിരുന്നു. മമ്മു വേങ്ങാട്ട്, ബാബു വാളക്കട, ജി.ജി.യു.പി. സ്‌കൂൾ പ്രധാനാധ്യാപിക മെറിറോസ്, ആരോഗ്യ വിഭാഗം ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ തുടങ്ങി സമൂഹത്തിൻ്റെ വിവിധ തുറകളിലുള്ളവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group









_h_small.jpg)




