കരുനാഗപ്പള്ളി: കൊല്ലം ജില്ലയെ നടുക്കി വീണ്ടും ഗുണ്ടാക്കൊല. ഗുണ്ടാ നേതാവും ജിം സന്തോഷ് വധക്കേസിലെ മുഖ്യപ്രതിയുമായ അലുവ അതുലിനെയാണ് കരുനാഗപ്പള്ളിയിൽ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തിയത്. ജാമ്യത്തിലിറങ്ങി സ്റ്റേഷനിൽ ഒപ്പിട്ട ശേഷം മടങ്ങിപ്പോകുമ്പോഴായിരുന്നു ക്രൂരമായ അക്രമം നടന്നത്.
ദേശീയപാതയുടെ പണി നടക്കുന്ന ഭാഗത്ത് അതുൽ സഞ്ചരിച്ചിരുന്ന കാറിനെ ഇന്നോവയിലെത്തിയ സംഘം ഇടിച്ചിടുകയായിരുന്നു. നിയന്ത്രണം വിട്ട കാർ കുഴിയിലേക്ക് മറിഞ്ഞതോടെ അക്രമിസംഘം വടിവാളുകളുമായി ചാടിയിറങ്ങി അതുലിനെ തുരുതുരെ വെട്ടി. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മുൻ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ മാർച്ച് 27-നാണ് കരുനാഗപ്പള്ളിയിലെ ഗുണ്ടാ നേതാവ് ജിം സന്തോഷിനെ അതുലും സംഘവും ചേർന്ന് കൊലപ്പെടുത്തിയത്. ഈ കേസിലെ പകവീട്ടലാണ് ഇപ്പോഴത്തെ കൊലപാതകമെന്ന് പോലീസ് സംശയിക്കുന്നു. പങ്കജ് എന്നയാളുടെ ക്വട്ടേഷൻ പ്രകാരമാണ് താൻ ജിം സന്തോഷിനെ കൊന്നതെന്ന് അതുൽ നേരത്തെ പോലീസിന് മൊഴി നൽകിയിരുന്നു. കൊല്ലം സിറ്റിയിലും പരിസര പ്രദേശങ്ങളിലും ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പക വീണ്ടും രക്തച്ചൊരിച്ചിലിലേക്ക് നീങ്ങുന്നത് പോലീസിനെയും ജനങ്ങളെയും ഒരുപോലെ ആശങ്കയിലാക്കുന്നുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














