കാസർകോട് : കാറഡുക്ക പഞ്ചായത്തിലെ കൊട്ടംകുഴി, കുണ്ടടുക്കം, നാർളം, കല്ലളിക്കാൽ, ചായിത്തലം, കർമംതോടി, പയ്യനടുക്കം, പാണൂർ പ്രദേശങ്ങളിൽ ബോക്സൈറ്റ് ഖനനം നടത്താനുള്ള നീക്കത്തിൽനിന്ന് അധികൃതർ പിന്മാറണമെന്നും നടപടികൾ നിർത്തിവെക്കണമെന്നുമാവശ്യപ്പെട്ട് സി.പി.എം. കാടകം ലോക്കൽ കമ്മിറ്റി കളക്‌ടറേറ്റ് മാർച്ച് നടത്തി. കാറഡുക്ക ഏരിയാ സെക്രട്ടറി എം.മാധവൻ ഉദ്ഘാടനം ചെയ്തു. ഏരിയാകമ്മിറ്റിയംഗം എ.വിജയകുമാർ അധ്യക്ഷനായി.
മോഹനൻ കാടകം, സി.കെ.വിജയകുമാർ, കെ.പി.സുജല, കെ.ശങ്കരൻ, കെ.വി.നവീൻ, എസ്.ആർ.സത്യവതി, ലോക്കൽ സെക്രട്ടറി കെ.ജയൻ എന്നിവർ സംസാരിച്ചു. ഖനന നടപടികളുമായി മുന്നോട്ടുപോയാൽ സമരത്തിന് ഇറങ്ങാനുള്ള ഒരുക്കത്തിലാണ് പാർട്ടി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














