'സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് വേഗത്തിലുള്ള പരിഹാരമാണ് ലക്ഷ്യം'

'സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് വേഗത്തിലുള്ള പരിഹാരമാണ് ലക്ഷ്യം'
'സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് വേഗത്തിലുള്ള പരിഹാരമാണ് ലക്ഷ്യം'
Share  
2026 Mar 14, 09:13 AM
Thankachan
marmma
anardhanan latest

കല്പറ്റ: സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണുകയാണ് വനിതാകമ്മിഷൻ നടത്തുന്ന അദാലത്തുകളുടെ ലക്ഷ്യമെന്ന് വനിതാകമ്മിഷൻ ചെയർപേഴ്സ‌ൺ പി. സതീദേവി. കളക്ടറേറ്റ് പഴശ്ശിഹാളിൽ നടന്ന മഹിളാ ജൻ സുൻവായി പരാതിപരിഹാര അദാലത്തിൽ സംസാരിക്കുകയായിരുന്നു അവർ. പരാതിക്കാരുടെ പ്രശ്നങ്ങൾക്ക് സ്ഥിരമായ പരിഹാരം ഉറപ്പാക്കുന്നതിനായി എല്ലാ ജില്ലകളിലും കൗൺസലിങ് സംവിധാനം ശക്തിപ്പെടുത്തുമെന്നും അവർ പറഞ്ഞു.


അന്താരാഷ്ട്ര വനിതാദിനാഘോഷത്തിൻ്റെ ഭാഗമായി ജില്ലാ ലീഗൽ സർവീസ് സൊസൈറ്റിയുടെ സഹകരണത്തോടെ നടന്ന അദാലത്തിൽ 58 പരാതികളാണ് പരിഗണിച്ചത്.


എട്ടുപരാതികൾ ജില്ലാ ലീഗൽ സർവീസ് അതോറിറ്റി മുഖാന്തരം തീർപ്പാക്കി. ഒൻപത് പരാതികൾക്ക് നിയമസഹായം ആവശ്യപ്പെട്ടതിനെത്തുടർന്ന് അവ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കൈമാറി, അഞ്ചു പരാതികളിൽ പോലീസ് റിപ്പോർട്ടുതേടി. 35 പരാതികൾ കൂടുതൽ പരിശോധനയ്ക്കായി അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു. അദാലത്തിൽ നാലു പുതിയ പരാതികളും ലഭിച്ചു.


ജില്ലയിൽ ഗാർഹികസാഹചര്യങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് കൂടുതലും ലഭിച്ചത്. വനിത-ശിശു വികസന വകുപ്പ് മുഖേന കൗൺസലർമാരുടെ സേവനം വനിതാകമ്മിഷൻ ലഭ്യമാക്കുന്നുണ്ട്. അദാലത്തിൽ രണ്ട് പരാതികൾ കൗൺസലിങ്ങിനായി വിട്ടുനൽകി. സംസ്ഥാന വനിതാകമ്മിഷൻ അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രൻ, അഡ്വ. എലിസബത്ത് മാമ്മൻ മത്തായി, അഡ്വ. പി. കുഞ്ഞായിഷ, റിട്ട. ജില്ലാ ജഡ്‌ജി പി.എൻ. ശാന്തകുമാരി, അഡ്വ. കെ. റീത്ത, ബി. പ്രേമശാലിനി തുടങ്ങിയവർ പങ്കെടുത്തു.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles