ദുരന്തബാധിതരായ കുടുംബശ്രീ അംഗങ്ങൾക്കുള്ള വായ്‌പ വിതരണം

ദുരന്തബാധിതരായ കുടുംബശ്രീ അംഗങ്ങൾക്കുള്ള വായ്‌പ വിതരണം
ദുരന്തബാധിതരായ കുടുംബശ്രീ അംഗങ്ങൾക്കുള്ള വായ്‌പ വിതരണം
Share  
2026 Mar 14, 09:11 AM
Thankachan
marmma
anardhanan latest

കല്പറ്റ: സംസ്ഥാന സർക്കാർ കുടുംബശ്രീ മുഖേന മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരായ കുടുംബശ്രീ അംഗങ്ങൾക്കുള്ള പ്രത്യേകവായ്‌പ പദ്ധതിയുടെ ചെക്ക് മന്ത്രി ഒ.ആർ. കേളു വിതരണം ചെയ്‌തു. മേപ്പാടി ഗ്രാമപ്പഞ്ചായത്തിലെ ഗുണഭോക്താവ് താഹിറ, സി.ഡി.എസ്. ചെയർപേഴ്സൺ സന്ധ്യ എന്നിവർക്ക് മന്ത്രി ചെക്ക് കൈമാറി. മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽപ്പെട്ട 434 കുടുംബശ്രീ അംഗങ്ങൾക്ക് 8.5 കോടി രൂപയാണ് പലിശരഹിതവായ്പ നൽകുന്നത്.


1.94 കോടി രൂപ ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് കുടുംബശ്രീക്ക് നൽകിയിട്ടുണ്ട്. ദുരന്ത ബാധിതരായ എല്ലാ അംഗങ്ങൾക്കും രണ്ടു ലക്ഷം രൂപയാണ് പലിശരഹിത വായ്‌പയായി നൽകുക. ഒരു അയൽകൂട്ടത്തിന് 20 ലക്ഷം രൂപ പദ്ധതിപ്രകാരം വായ്‌പയായി ലഭിക്കും. കേരള ഗ്രാമീൺ ബാങ്ക്, സെൻ്റൽ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകളാണ് പദ്ധതിയുമായി സഹകരിക്കുന്നത്. പനമരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്‌മി ആലക്കമറ്റം അധ്യക്ഷതവഹിച്ചു. കുടുംബശ്രീ ജില്ലാമിഷൻ കോഡിനേറ്റർ കെ.പി. ജയചന്ദ്രൻ, കുടുംബശ്രീ മിഷൻ അസി. കോഡിനേറ്റർ വി.കെ. റജീന, മുട്ടിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് സി.പി. രഞ്ജിത്ത്, പനമരം സി.ഡി.എസ്. ചെയർപേഴ്‌സൺ ജാനകി ബാബു എന്നിവർ സംസാരിച്ചു.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles