കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിൽ അറ്റകുറ്റപ്പണി തുടങ്ങി; നിലവാരമില്ലെന്ന് പരാതി

കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിൽ അറ്റകുറ്റപ്പണി തുടങ്ങി; നിലവാരമില്ലെന്ന് പരാതി
കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിൽ അറ്റകുറ്റപ്പണി തുടങ്ങി; നിലവാരമില്ലെന്ന് പരാതി
Share  
2026 Mar 14, 09:06 AM
Thankachan
marmma
anardhanan latest

താമരശ്ശേരി: നവീകരണത്തിലെ അപാകതകൾ മൂലം തകർച്ചയിലായ കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിൽ ഒടുവിൽ അറ്റകുറ്റപ്പണി ആരംഭിച്ചു. ടാർ അമർന്ന് രൂപപ്പെട്ട ചാലുകളും കുഴികളും അടച്ച് മുകളിൽ റീ-ടാർ ചെയ്യുന്ന പ്രവൃത്തികളാണ് വ്യാഴാഴ്ച രാത്രി മുതൽ തുടങ്ങിയത്. താമരശ്ശേരി ചുങ്കം, കുടുക്കിലുമാരം മുതൽ ചുടലമുക്ക് വരെയുള്ള ഭാഗങ്ങൾ, അമ്പലമുക്ക്, മൂടൂർ വളവുകൾ എന്നിവിടങ്ങളിലാണ് നിലവിൽ അറ്റകുറ്റപ്പണി നടത്തിയത്.


​228 കോടി രൂപ ചെലവഴിച്ച് നവീകരിച്ച റോഡിൽ ഒരു വർഷം തികയും മുൻപേ ടാർ അമർന്ന് വലിയ ചാലുകൾ രൂപപ്പെട്ടിരുന്നു. ഇത് ഇരുചക്ര വാഹനങ്ങൾ മറിയുന്നതിനും മറ്റ് അപകടങ്ങൾക്കും കാരണമായിരുന്നു. പരാതികൾ വ്യാപകമായതോടെ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുകയും പി.ഡബ്ല്യു.ഡി ചീഫ് എൻജിനീയർ ഉൾപ്പെടെയുള്ളവരോട് ഒരു മാസത്തിനകം റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കരാർ കമ്പനിയായ ശ്രീധന്യ കൺസ്ട്രക്ഷൻ അറ്റകുറ്റപ്പണി തുടങ്ങിയത്.


​അതേസമയം, നടക്കുന്ന പ്രവൃത്തികൾക്ക് നിലവാരമില്ലെന്ന ആക്ഷേപം ശക്തമാണ്. വ്യാഴാഴ്ച രാത്രി റീ-ടാർ ചെയ്ത പല ഭാഗങ്ങളിലും മണിക്കൂറുകൾക്കകം ടാർ അടർന്നു പോവുകയും മെറ്റൽ ഇളകി റോഡിൽ പരക്കുകയും ചെയ്തിട്ടുണ്ട്. ശാസ്ത്രീയമായ രീതിയിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കിയില്ലെങ്കിൽ അപകടങ്ങൾ തുടരാൻ സാധ്യതയുണ്ടെന്ന് യാത്രക്കാർ ആശങ്കപ്പെടുന്നു.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles