കോട്ടായിത്താഴം-പൂവാട്ടുപറമ്പ് റോഡ് നവീകരണം ഇഴയുന്നു; അഞ്ചുമാസമായി യാത്രാദുരിതം

കോട്ടായിത്താഴം-പൂവാട്ടുപറമ്പ് റോഡ് നവീകരണം ഇഴയുന്നു; അഞ്ചുമാസമായി യാത്രാദുരിതം
കോട്ടായിത്താഴം-പൂവാട്ടുപറമ്പ് റോഡ് നവീകരണം ഇഴയുന്നു; അഞ്ചുമാസമായി യാത്രാദുരിതം
Share  
2026 Mar 14, 08:59 AM
Thankachan
marmma
anardhanan latest

പെരുമണ്ണ: കോട്ടായിത്താഴം-പൂവാട്ടുപറമ്പ് റോഡിന്റെ നവീകരണ പ്രവൃത്തികൾ അനന്തമായി നീളുന്നത് യാത്രക്കാരെയും നാട്ടുകാരെയും ഒരുപോലെ ദുരിതത്തിലാക്കുന്നു. നവംബറിൽ ആരംഭിച്ച കോട്ടായിത്താഴം മുതൽ തയ്യിൽത്താഴം വരെയുള്ള 750 മീറ്റർ റോഡിന്റെ പ്രവൃത്തി അഞ്ചുമാസം പിന്നിട്ടിട്ടും പൂർത്തിയായിട്ടില്ല. നിലവിൽ പുളിക്കൽത്താഴത്തെ കലുങ്ക് നിർമ്മാണവും റോഡ് പാർശ്വഭിത്തി കെട്ടി ഉയർത്തലുമാണ് നടക്കുന്നത്.


​വെട്ടിപ്പൊളിച്ചിട്ട റോഡിലൂടെ കാൽനടയാത്ര പോലും അസാധ്യമായ അവസ്ഥയാണ്. ജെ.സി.ബി അടക്കമുള്ള യന്ത്രങ്ങൾ ഉപയോഗിച്ചുള്ള പ്രവൃത്തികൾ ഗതാഗത തടസ്സത്തിന് പുറമെ വലിയ രീതിയിലുള്ള പൊടിപടലങ്ങൾക്കും കാരണമാകുന്നു. ഇത് പ്രദേശവാസികളെയും വ്യാപാരികളെയും ശ്വാസകോശ സംബന്ധമായ അസുഖങ്ങളിലേക്ക് തള്ളിവിടുകയാണ്. കലുങ്ക് നിർമ്മാണം ഭാഗികമായി പൂർത്തിയായതോടെ വെള്ളിയാഴ്ച മുതൽ ബസ് സർവീസ് പുനരാരംഭിച്ചെങ്കിലും യാത്ര ദുഷ്കരമായി തുടരുന്നു.


​മാങ്കാവ്-കണ്ണിപറമ്പ് റോഡിൽ നിന്ന് മാവൂർ റോഡിലേക്ക് പ്രവേശിക്കാനുള്ള പ്രധാന പൊതുമരാമത്ത് പാതയാണിത്. വകുപ്പിന്റെയും കരാറുകാരന്റെയും അനാസ്ഥയാണ് നിർമ്മാണം വൈകാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. അടിയന്തരമായി ടാറിങ് പൂർത്തിയാക്കി റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles