ആടുവസന്ത നിർമാർജനയജ്ഞം: രണ്ടാംഘട്ട കുത്തിവെപ്പിന് ജില്ലയിൽ തുടക്കമായി

ആടുവസന്ത നിർമാർജനയജ്ഞം: രണ്ടാംഘട്ട കുത്തിവെപ്പിന് ജില്ലയിൽ തുടക്കമായി
ആടുവസന്ത നിർമാർജനയജ്ഞം: രണ്ടാംഘട്ട കുത്തിവെപ്പിന് ജില്ലയിൽ തുടക്കമായി
Share  
2026 Mar 14, 08:55 AM
Thankachan
marmma
anardhanan latest

കോഴിക്കോട്: മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ആടുകളെ ബാധിക്കുന്ന ആടുവസന്ത (പി.പി.ആർ) രോഗത്തിനെതിരെയുള്ള ദേശീയ നിർമാർജന പദ്ധതിയുടെ രണ്ടാംഘട്ടത്തിന് ജില്ലയിൽ തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവഹിച്ചു. കൗൺസിലർ ജിഷാ ശബരീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. പി.കെ. രമാദേവി, എ.ഡി.സി.പി കോഡിനേറ്റർ ഡോ. സിബി കെ. ചാക്കോ തുടങ്ങിയവർ സംസാരിച്ചു.


​രോഗം പൂർണ്ണമായും തുടച്ചുനീക്കുന്നതിന്റെ ഭാഗമായി വാക്സിനേറ്റർമാർക്കായി പ്രത്യേക പരിശീലന പരിപാടിയും സംഘടിപ്പിച്ചു. ജില്ലാ എപ്പിഡെമിയോളജിസ്റ്റ് ഡോ. സി.കെ. ഫസറഹ്‌മാന്റെ നേതൃത്വത്തിൽ നടന്ന ക്ലാസ്സിൽ നാല് താലൂക്കുകളിൽ നിന്നായി 130 പേർ പങ്കെടുത്തു.


​ആടുകളുടെ മരണനിരക്കിൽ 36 ശതമാനവും ആടുവസന്ത മൂലമാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. തുടർച്ചയായ നാല് വർഷം കൃത്യമായ കുത്തിവെപ്പ് നൽകുന്നതിലൂടെ രാജ്യം ഈ രോഗത്തിൽ നിന്നും പൂർണ്ണമുക്തി നേടുമെന്ന് അധികൃതർ അറിയിച്ചു.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles