തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ കാമ്പസിലെ മാലിന്യസംസ്കരണം, തെരുവുനായശല്യം തുടങ്ങിയ വിഷയങ്ങളിൽ അടിയന്തര നടപടി സ്വീകരിക്കാത്ത സർവകലാശാലാ നിലപാടിനെതിരേ പ്രതിഷേധിച്ച് എസ്.എഫ്.ഐ. കാമ്പസ് കമ്മിറ്റി വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രന്റെ ഓഫീസ് ഉപരോധിച്ചു.
വെള്ളിയാഴ്‌ച ഉച്ചയോടെയാണ് സംഭവം. രണ്ട് മണിക്കൂറോളം ഉപരോധം തുടർന്നു. പിന്നീട് പോലീസിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രസ്‌തുത വിഷയങ്ങളിൽ ഉടൻ നടപടിയുണ്ടാകുമെന്ന് അധികാരികൾ ഉറപ്പ് നൽകി.
സമരത്തെ തുടർന്ന് കാമ്പസിലെ പല ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന മാലിന്യങ്ങൾ അടിയന്തരമായി വൃത്തിയാക്കി. എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി എം. അഭിനന്ദ്, യൂണിറ്റ് പ്രസിഡൻ്റ് കെ. സബാഹ് തൻവീർ, ജില്ലാ കമ്മിറ്റിയംഗം ശിൽപ്പ, ശിഹാന ഷെറിൻ എന്നിവർ നേത്യത്വം നൽകി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














