സ്വപ്നമേഘങ്ങൾക്കിടയിലൂടെ ഇവരുടെ ആകാശയാത്ര

സ്വപ്നമേഘങ്ങൾക്കിടയിലൂടെ ഇവരുടെ ആകാശയാത്ര
സ്വപ്നമേഘങ്ങൾക്കിടയിലൂടെ ഇവരുടെ ആകാശയാത്ര
Share  
2026 Mar 14, 08:46 AM
Thankachan
marmma
anardhanan latest

തൊടുപുഴ: പലരും ഓർമ്മവെച്ചകാലംമുതൽ കണ്ട സ്വ‌പ്നമായിരുന്നു അത്. പുസ്‌തകത്താളുകൾ മറിയുമ്പോഴും, കളിപ്പാട്ടങ്ങളായി കൈയിലെത്തിയപ്പോഴും കണ്ട സ്വപ്നം വിമാനമെന്ന അദ്ഭുതം. പക്ഷേ, കാപ്പ് എൻ.എസ്.എസ്. എൽ.പി. സ്കൂളിലെ കുട്ടികൾക്ക് ആ സ്വ‌പ്നം യാഥാർഥ്യമാകാൻ അധികനാൾ കാത്തിരിക്കേണ്ടിവന്നില്ല. അവരുടെ ബെംഗളൂരുവിലേക്കുള്ള പഠനയാത്ര വിമാനത്തിലേറിയായിരുന്നു. മേഘങ്ങളെ തൊട്ട് ആകാശം അടുത്തുകണ്ടൊരു യാത്ര.


തുടർച്ചയായ ഏഴാംവർഷമാണ് കാപ്പ് സ്കൂ‌ളിൽനിന്ന് നാലാംക്ലാസ് വിദ്യാർഥികൾക്കായി വിമാനയാത്ര ഉൾപ്പെടുത്തിയുള്ള പഠനയാത്ര സംഘടിപ്പിക്കുന്നത്. വ്യാഴാഴ്ച പുലർച്ചെ സ്കൂൾബസിൽ കൊച്ചി വിമാനത്താവളത്തിലെത്തിയ സംഘം 7.30-നുള്ള ഇൻഡിഗോ വിമാനത്തിലാണ് ബെംഗളൂരുവിലേക്ക് തിരിച്ചത്. പലരുടെയും ആദ്യത്തെ യാത്രയായിരുന്നു. കൂട്ടുകാർകൂടി ഒപ്പം കൂടിയപ്പോൾ യാത്ര മറക്കാനാവാത്ത അനുഭവമായി. ബെംഗളൂരുവിലെ ചരിത്രപ്രധാനമായ സ്ഥലങ്ങളും വിനോദസഞ്ചാരകേന്ദ്രങ്ങളും സന്ദർശിച്ചശേഷം രാത്രി കന്യാകുമാരി എക്സ‌്പ്രസിലായിരുന്നു മടക്കയാത്ര. 50 വിദ്യാർഥികളും 10 അധ്യാപകരുമാണ് ഉണ്ടായിരുന്നത്.


കുട്ടികൾക്ക് പ്രായോഗികമായ അറിവുകൾ പകർന്നുനൽകുന്നതിനൊപ്പം ആത്മവിശ്വാസം വർധിപ്പിക്കാനും ഇത്തരം യാത്രകൾ സഹായിക്കുമെന്ന് പ്രഥമാധ്യാപകൻ സുനിൽകുമാർ തട്ടക്കുഴ പറഞ്ഞു. സീനിയർ അസിസ്റ്റന്റ് പ്രവിത, കോഡിനേറ്റർ ബിജലി, അധ്യാപകരായ ഗീതു ഗണേഷ്, ശ്രീലക്ഷ്‌മി എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles