കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിയോട് ചേർന്നുള്ള അമ്മത്തൊട്ടിലിൽ ഏഴ് ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ ലഭിച്ചു. വ്യാഴാഴ്ച രാത്രി 10.37-നാണ് കുഞ്ഞെത്തിയത്. കുട്ടിയെ സ്വീകരിച്ചാലുടൻ മുഴങ്ങുന്ന അലാറം കേട്ട് എത്തിയ നഴ്സിംഗ് ജീവനക്കാർ കുഞ്ഞിനെ ഇന്റൻസീവ് കെയർ യൂണിറ്റിൽ പ്രവേശിപ്പിച്ചു. 3.5 കിലോ ഗ്രാം തൂക്കമുള്ള കുഞ്ഞ് പൂർണ്ണ ആരോഗ്യവാനാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
സമാധാനം എന്ന് അർത്ഥം വരുന്ന 'ആരവ്' എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നതെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപി അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റിൽ പ്രവർത്തനം ആരംഭിച്ച ഈ അമ്മത്തൊട്ടിലിൽ ലഭിക്കുന്ന നാലാമത്തെ കുഞ്ഞാണിത്. ഇതിനുമുമ്പ് ലഭിച്ച കുട്ടികൾക്ക് ആദി, ഹെർത്യൂസ്, നിലാവ് എന്നിങ്ങനെയാണ് പേര് നൽകിയിരുന്നത്. നിലവിൽ കുഞ്ഞ് ബീച്ച് ആശുപത്രിയുടെ സംരക്ഷണയിലാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














