വാമനപുരത്ത് ഒരു വയസ്സുകാരിയുടെ മരണം കൊലപാതകം; അമ്മ കസ്റ്റഡിയിൽ

വാമനപുരത്ത് ഒരു വയസ്സുകാരിയുടെ മരണം കൊലപാതകം; അമ്മ കസ്റ്റഡിയിൽ
വാമനപുരത്ത് ഒരു വയസ്സുകാരിയുടെ മരണം കൊലപാതകം; അമ്മ കസ്റ്റഡിയിൽ
Share  
2026 Mar 13, 09:59 AM
Thankachan
marmma
anardhanan latest

തിരുവനന്തപുരം: വാമനപുരത്ത് ഒരു വയസ്സുകാരി മരിച്ച സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ കുട്ടിയുടെ അമ്മ അശ്വതിയെ വെഞ്ഞാറമൂട് പോലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിന് മാറാത്ത അസുഖമുണ്ടെന്ന അശ്വതിയുടെ തെറ്റായ വിശ്വാസമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. അശ്വതി മാനസിക വെല്ലുവിളികൾ നേരിട്ടിരുന്നതായും കൊലപാതകത്തിന് ശേഷം ഇവർ ആത്മഹത്യയ്ക്ക് ശ്രമിച്ചതായും പോലീസ് അറിയിച്ചു.


​കഴിഞ്ഞ ദിവസം അശ്വതിയുടെ മാതാവ് തൊഴിലുറപ്പ് ജോലി കഴിഞ്ഞ് എത്തിയപ്പോഴാണ് കുഞ്ഞിനെ തറയിൽ അനക്കമില്ലാതെ കണ്ടത്. കുഞ്ഞ് ഉറങ്ങുകയാണെന്ന് കരുതിയ അമ്മ തട്ടിവിളിച്ചപ്പോഴാണ് "കുഞ്ഞിനെ താൻ കൊന്നു" എന്ന് അശ്വതി വെളിപ്പെടുത്തിയത്. ഉടൻ തന്നെ കാരേറ്റിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ തന്നെ മരണം സംഭവിച്ചിരുന്നു. കുഞ്ഞിന്റെ കഴുത്തിലും ശരീരത്തിലും പാടുകൾ കണ്ടെത്തിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles