ഫറോക്ക്: പഴയ നഗരസഭാ കെട്ടിടം പൊളിച്ച് പുതിയ കമ്മ്യൂണിറ്റി ഹാൾ നിർമ്മിക്കുമെന്ന പ്രഖ്യാപനത്തിന് എട്ടാണ്ട് തികയുമ്പോഴും അധികൃതർ നിശ്ശബ്ദത തുടരുന്നു. പുതിയ കെട്ടിടത്തിനായി വർഷങ്ങൾക്ക് മുൻപ് പൂട്ടിയ പഴയ നഗരസഭാ കാര്യാലയത്തിന്റെ താഴ് തുരുമ്പെടുത്ത് നശിച്ചിട്ടും നിർമ്മാണ പ്രവൃത്തികൾ എങ്ങുമെത്തിയിട്ടില്ല. കിഫ്ബിയുടെ അന്തിമ അനുമതി ലഭിക്കാത്തതാണ് പദ്ധതി നീളാൻ കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്.
അഞ്ചു കോടി രൂപയുടെ ഭരണാനുമതി ലഭിച്ച പദ്ധതിയുടെ ഡിപിആർ (DPR) രൂപരേഖയിലെ പിഴവുകൾ കാരണം കിഫ്ബി നേരത്തെ തിരിച്ചയച്ചിരുന്നു. പിഴവുകൾ തിരുത്തി വീണ്ടും സമർപ്പിച്ചെങ്കിലും സാങ്കേതിക അനുമതി ഇനിയും വൈകുകയാണ്. നഗരസഭാ ഓഫീസിന് പുറമെ ഓഡിറ്റോറിയം, എൻ.യു.എൽ.എം, കുടുംബശ്രീ ഓഫീസുകൾ എന്നിവയുൾപ്പെടെ നാല് നിലകളുള്ള ആധുനിക മന്ദിരമാണ് വിഭാവനം ചെയ്തിരിക്കുന്നത്. നഗരസഭയുടെ ഔദ്യോഗിക പരിപാടികൾക്കും സെമിനാറുകൾക്കും നിലവിൽ സ്വകാര്യ ഹാളുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് അധികൃതർ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














