രാമനാട്ടുകര: ആറുവരിപ്പാത സർവീസ് റോഡിൽനിന്ന് പാർശ്വറോഡിലേക്കുള്ള പ്രവേശന കവാടം തകർന്നത് യാത്രക്കാർക്ക് വലിയ ഭീഷണിയാകുന്നു. രാമനാട്ടുകര ദിൽകുഷ് പെട്രോൾ പമ്പിന് സമീപം മൈത്രിനഗർ റോഡിലേക്കുള്ള പ്രവേശന ഭാഗമാണ് കുഴിയായി രൂപപ്പെട്ടത്. സർവീസ് റോഡിന് ഉയരം കൂടിയതോടെ മൈത്രിനഗറിലേക്ക് കുത്തനെയുള്ള ഇറക്കമിറങ്ങി വേണം വാഹനങ്ങൾ പ്രവേശിക്കാൻ.
ഒരു വർഷം മുൻപ് ഈ ഭാഗം കോൺക്രീറ്റ് ചെയ്ത് നന്നാക്കിയെങ്കിലും നിർമ്മാണം പൂർത്തിയാകും മുൻപ് വാഹനങ്ങൾ കയറിയത് റോഡിൽ വലിയ ചാലുകൾ രൂപപ്പെടാൻ കാരണമായി. മഴ പെയ്തതോടെ കോൺക്രീറ്റിന് അടിയിലെ മണ്ണൊലിച്ച് പോയി വലിയ കിടങ്ങായി മാറിയിരിക്കുകയാണ്. രാത്രികാലങ്ങളിൽ ഈ കുഴിയിൽ ചാടി ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായിട്ടുണ്ട്. വലിയ അപകടങ്ങൾ ഉണ്ടാകുന്നതിന് മുൻപ് ഈ പത്തു മീറ്റർ ദൂരം ടാറിങ് നടത്തി പ്രശ്നം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














