കോഴിക്കോട്: ആറ് ജില്ലകൾക്ക് പ്രയോജനപ്പെടുന്ന റീജണൽ പബ്ലിക് ഹെൽത്ത് ലബോറട്ടറിയുടെയും ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെയും പുതിയ മന്ദിരങ്ങൾ ആരോഗ്യമന്ത്രി വീണാ ജോർജ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പാവമണി റോഡിൽ നടന്ന ചടങ്ങിൽ അഹമ്മദ് ദേവർകോവിൽ എം.എൽ.എ അധ്യക്ഷത വഹിച്ചു. 2017-18 സാമ്പത്തിക വർഷത്തെ ഡി.എച്ച്.എസ് പ്ലാൻ ഫണ്ടിൽ നിന്നും അനുവദിച്ച 6.16 കോടി രൂപ ചെലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടുള്ള ഈ കെട്ടിടങ്ങൾ നിർമ്മിച്ചത്.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത ഫണ്ട് വിനിയോഗിച്ചാണ് പദ്ധതി പൂർത്തിയാക്കിയതെന്ന് അഹമ്മദ് ദേവർകോവിൽ ചടങ്ങിൽ വ്യക്തമാക്കി. ആകെ ചെലവിൻ്റെ 60 ശതമാനം കേന്ദ്രവിഹിതവും 40 ശതമാനം സംസ്ഥാന വിഹിതവുമാണ്. കൂടാതെ കെട്ടിടത്തിനാവശ്യമായ സ്ഥലം അനുവദിച്ചത് സംസ്ഥാന സർക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഡീഷണൽ ഡി.എം.ഒ ഡോ. രാജേഷ്, ഡി.പി.എം ഡോ. സി.കെ. ഷാജി, ആർ.പി.എച്ച് ലാബ് മെഡിക്കൽ ഓഫീസർ ഡോ. പി. ലീന എന്നിവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














