എലത്തൂർ: വെങ്ങളം-രാമനാട്ടുകര ബൈപ്പാസിൽ കോരപ്പുഴ പാലത്തിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച രാത്രി വൈകിയാണ് അപകടം നടന്നത്. പൊയിൽക്കാവ് പയങ്ങോത്തുകുനി അതുൽ (24), എടക്കുളം പറമ്പത്ത് വീട്ടിൽ ആകാശ് (24) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊയിലാണ്ടി ഭാഗത്തുനിന്ന് വരികയായിരുന്ന ബൈക്ക്, പാലത്തിന് സമീപത്തെ ഡിവൈഡറിനിടയിലൂടെ യു-ടേൺ എടുക്കുന്നതിനിടെയാണ് കാർ ഇടിച്ചത്. അപകടത്തിൽ ബൈക്ക് പൂർണ്ണമായും തകർന്നു. എലത്തൂർ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














