പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നിയോജകമണ്ഡലത്തിലെ ഓട്ടോ-ടാക്സി തൊഴിലാളികൾക്കും തയ്യൽ തൊഴിലാളികൾക്കും ഇനി എം.എൽ.എ. ഹെൽത്ത് കാർഡ് ആനുകൂല്യം ലഭ്യമാകും.
നജീബ് കാന്തപുരം എം.എൽ.എ. തുടങ്ങിയ ഹെൽത്ത് കാർഡ് പദ്ധതിയുടെ സേവനം പെരിന്തൽമണ്ണയിലെ എട്ട് ആശുപത്രികളിൽ ലഭിക്കും. ഹെൽത്ത് കാർഡിനൊപ്പം അപകട ഇൻഷുറൻസ് പരിരക്ഷയും ഉറപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി പെരിന്തൽമണ്ണ നിയോജകമണ്ഡലത്തിലെ അങ്കണവാടി വർക്കർമാർ, ഹെൽപ്പർമാർ, പരിരക്ഷ വൊളന്റിയർമാർ, ട്രോമാ കെയർ വൊളന്റിയർമാർ, ഹരിതകർമ സേനാംഗങ്ങൾ, ആംബുലൻസ് ഡ്രൈവർമാർ, വഴിയോരക്കച്ചവടക്കാർ, കുടുംബശ്രീ സി.ഡി.എസ്. അംഗങ്ങൾ എന്നിവർക്കാണ് ഇതുവരെ ആനുകൂല്യം ലഭിച്ചിരുന്നത്. 1500 പേർക്കാണ് പുതുതായി ഹെൽത്ത് കാർഡ് നൽകിയത്.
പെരിന്തൽമണ്ണ നഗരസഭാ ടൗൺഹാളിൽ നടന്ന വിതരണോദ്ഘാടനം നജീബ് കാന്തപുരം എം.എൽ.എ. നിർവഹിച്ചു. നഗരസഭാധ്യക്ഷ പച്ചീരി സുരയ്യ ഫാറൂഖ് അധ്യക്ഷയായി. വൈസ് ചെയർമാൻ എം.ബി. ഫസൽ മുഹമ്മദ്, നാലകത്ത് ബഷീർ, ദിനേശൻ കണക്കഞ്ചേരി, സബിത, അഡ്വ. എസ്. അബ്‌ദുസ്സലാം, നബീൽ വട്ടപ്പറമ്പ്, നൗഫൽ, ശ്രീറാം, ബഷീർ കട്ടുപ്പാറ, ഉസ്മാൻ തെക്കത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














