തിരൂർ റെയിൽവേസ്റ്റേഷനിൽ കഞ്ചാവു വേട്ട

തിരൂർ റെയിൽവേസ്റ്റേഷനിൽ കഞ്ചാവു വേട്ട
തിരൂർ റെയിൽവേസ്റ്റേഷനിൽ കഞ്ചാവു വേട്ട
Share  
2026 Mar 13, 09:32 AM
Thankachan
marmma
anardhanan latest

കഞ്ചാവ് കടത്തിയത് ട്രോളി ബാഗിൽ


എട്ടരക്കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ


തിരൂർ: റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട. ആർ.പി.എഫും ആർ.പി.എഫ്. ക്രൈം പ്രിവൻഷൻ ആൻഡ് ഡിറ്റക്ഷൻ സ്ക്വാഡും എക്സൈസും ചേർന്നു നടത്തിയ പരിശോധനയിൽ 8.440 ഗ്രാം കഞ്ചാവ് പിടികൂടി.


ബംഗാളിൽനിന്ന് ട്രോളി ബാഗിൽ ഒളിപ്പിച്ച് തീവണ്ടി മാർഗം തിരൂരിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്.


പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി ഫസ്റുൽ അഹമ്മദ് (37) ആണ് അറസ്റ്റിലായത്.


വ്യാഴാഴ്ച രാവിലെ തിരൂർ റെയിൽവേസ്റ്റേഷൻ പ്ലാറ്റ്ഫോമിൽ വെച്ചാണ് കഞ്ചാവ് പിടികൂടിയത്.


ഇയാൾ നേരത്തേ ബംഗാളിൽ നിന്ന് കഞ്ചാവ് കൊണ്ടുവന്ന് എറണാകുളത്ത് വിൽപ്പന നടത്തിയതായി മൊഴി നൽകിയിട്ടുണ്ട്.


നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കമായാണ് ലഹരി വസ്തുക്കളുടെ വിൽപ്പനയും ഉപയോഗവും തടയാൻ സംയുക്ത പരിശോധന നടത്തുന്നത്. പ്രതിയെ ആർ.പി.എഫ്., എക്സൈസിനു കൈമാറി.


ക്രൈം പ്രിവൻഷൻ ആൻഡ് ഡിറ്റക്‌ഷൻ സ്ക്വാഡ് അംഗങ്ങളായ ടി. വിജേഷ്, പി.കെ. പ്രവീൺ, ഒ.പി. ബാബു ആർ.പി.എഫ്. എ.എസ്.ഐ.മാരായ ബി.എസ്. പ്രമോദ്, കെ.വി. ഹരിഹരൻ, കോൺസ്റ്റബിൾ കെ. പ്രജിത്ത്, ഹെഡ് കോൺസ്റ്റബിൾ വി.കെ. ഷാജി, ഐ.കെ. നന്ദകുമാർ, എക്സൈസ് ഇൻസ്പെക്‌ടർ സി. സന്തോഷ് കുമാർ, അസി. എക്സൈസ് ഇൻസ്പെക്‌ടർ കെ.എം. ബാബുരാജ്, പ്രിവന്റീവ് ഓഫീസർ പി. രവീന്ദ്രനാഥ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി.ബി. വിനീഷ്, എം. വിഷ്ണു‌ എന്നിവർ ചേർന്നാണ് പിടികൂടിയത്.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles