ചേലക്കര : കെ.എസ്.ആർ.ടി.സി. പ്രീമിയം സൂപ്പർഫാസ്റ്റ് ബസിന് ചേലക്കരയിൽ സ്വീകരണമൊരുക്കി. യു.ആർ. പ്രദീപ് എം.എൽ.എ. ഫ്ലാഗ്‌ഓഫ് ചെയ്തു. തിരുവനന്തപുരത്തുനിന്ന് രാത്രി 10.15-ന് പുറപ്പെട്ട് ചേലക്കര-തിരുവില്വാമല വഴി രാവിലെ ഏഴിന് ഒറ്റപ്പാലത്ത് എത്തിച്ചേരുന്ന നിലയിലാണ് സർവീസ്. തിരിച്ച് ഒറ്റപ്പാലത്തുനിന്ന് രാത്രി ഒൻപതിന് പുറപ്പെട്ട് തിരുവില്വാമല-പഴയന്നൂർ-ചേലക്കര വഴി രാവിലെ ആറിന് തിരുവനന്തപുരത്ത് എത്തിച്ചേരുകയും ചെയ്യും.
മണ്ഡലത്തിലെ ജനങ്ങൾക്ക് ദീർഘദൂര യാത്രാസൗകര്യം ഒരുക്കുന്നതിന് കൂടുതൽ കെ.എസ്.ആർ.ടി.സി. ബസ് അനുവദിക്കണമെന്നുകാണിച്ച് യു.ആർ. പ്രദീപ് എം.എൽ.എ. ഗതാഗത വകുപ്പുമന്ത്രി ഗണേഷ്‌കുമാറിന് കത്തുനൽകിയിരുന്നു.
ചടങ്ങിൽ പഴയന്നൂർ ബ്ലോക്കുപഞ്ചായത്ത് പ്രസിഡൻ്റ് പി. പ്രശാന്തി, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ കെ.ആർ. മായ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ കെ. നന്ദകുമാർ, കെ.എ. ബൽക്കീസ, എല്ലിശ്ശേരി വിശ്വനാഥൻ, പ്രിയാ മനോജ്, കെ. സുരേഷ്, പി.എ. ബാബു, കെ.കെ. മുരളീധരൻ, എം.വി. മനോജ്‌കുമാർ, ടി.എൻ. പ്രഭാകരൻ, എം. ഹരിനാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














