പറവൂർ : അൻപത് ലൈഫ് വീടുകൾക്ക് ഒറ്റ ദിവസംകൊണ്ട് പെർമിറ്റ് നൽകി വടക്കേക്കര പഞ്ചായത്ത്. ലൈഫ് പദ്ധതിയിൽ 120 വീടുകളാണ് പഞ്ചായത്തിൽ ഇനി പൂർത്തിയാകാനുള്ളത്. ഇവർക്ക് ആദ്യഘട്ടം ഗഡു നൽകുന്നതിന്റെ ഭാഗമായാണ് 50 വീടുകൾക്ക് പെർമിറ്റ് നൽകിയത്. പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ്. സനീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ദിവ്യാ സനൽകുമാർ അധ്യക്ഷത വഹിച്ചു.
മഹാത്മാ അവാർഡ് നേടുന്നതിന് പങ്കുവഹിച്ച ഉദ്യോഗസ്ഥർ, ലൈഫ് പദ്ധതിക്ക് നല്ല നിലയിൽ മേൽനോട്ടം വഹിച്ചവർ, ജില്ലയിൽ രണ്ടാം സ്ഥാനം നേടിയ പഞ്ചായത്തിലെ ബഡ്സ് സ്കൂൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ജില്ലാ ലൈഫ് മിഷൻ കോഡിനേറ്റർ ഏണസ്സ് തോമസ്, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.വി. ബിൻഷാദ്, കെ.കെ. ഗിരീഷ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ടി.കെ. ബാബു, അഖിൽ ബാവച്ചൻ, അച്ചു രഞ്ജൻ, പഞ്ചായത്ത് സെക്രട്ടറി എ.കെ. അജിത എന്നിവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














