കൂടൊരുക്കാം, കുരുവികൾക്ക്

കൂടൊരുക്കാം, കുരുവികൾക്ക്
കൂടൊരുക്കാം, കുരുവികൾക്ക്
Share  
2026 Mar 13, 09:23 AM
Thankachan
marmma
anardhanan latest

മട്ടാഞ്ചേരി : ലോക കുരുവി ദിനാചരണത്തിൻ്റെ ഭാഗമായി കുരുവികൾക്ക് കൂടൊരുക്കാൻ പദ്ധതിയുമായി മട്ടാഞ്ചേരിയിലെ ജൈൻ ഫൗണ്ടേഷൻ. വംശനാശം നേരിടുന്ന കുരുവികൾക്ക് പാർക്കുന്നതിന് വീടുകളിൽ മൺകൂടൊരുക്കുന്ന പദ്ധതി കുട്ടികൾ വഴിയാണ് നടപ്പാക്കുന്നത്.


കുട്ടികൾക്ക് മൺകൂടുകളും വേനൽക്കാലത്ത് പറവകൾക്ക് ദാഹജലം നൽകുന്നതിനായി മൺചട്ടികളും നൽകും. സൗജന്യമായാണ് ഇവ നൽകുന്നത്. മൺകുട് സ്ഥാപിച്ചശേഷം, കുരുവികളെ നിരീക്ഷിക്കാനും കുട്ടികളോട് നിർദേശിക്കുന്നുണ്ട്. മൺചട്ടികളിൽ വെള്ളം നിറച്ച് വീടുകളുടെ ടെറസിലോ, പൊതുയിടത്തിലോ വയ്ക്കാനും നിർദേശിക്കുന്നുണ്ട്.


മട്ടാഞ്ചേരി ഗവ. ഗേൾസ് ഹൈസ്‌കൂളിൽ നടന്ന ചടങ്ങിൽ ഫോർട്ട്കൊച്ചി പോലീസ് ഇൻസ്പെക്ട‌ർ എം.എസ്. ഫൈസൽ കൂട് വിതരണത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. ഗ്രന്ഥശാലാ പ്രവർത്തകൻ പി. രവീന്ദ്രനെ ചടങ്ങിൽ ആദരിച്ചു. ജൈൻ ഫൗണ്ടേഷൻ ഡയറക്‌ടർ മുകേഷ് ജൈൻ, സ്കൂ‌ൾ പ്രധാനാധ്യാപിക സ്‌മിതാ ഭാസ്‌കരൻ, പി.ടി.എ. വൈസ് പ്രസിഡന്റ് ആശ, എം.എം. സലീം, കവയിത്രി സുൽഫത്ത് ബഷീർ, ഭാവനാ മുകേഷ്, വിപിൻ പട്ടേൽ, പി.ബി. ഷീജ, കെ.പി. ലോറൻസ് തുടങ്ങിയവർ സംസാരിച്ചു.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles