കൊല്ലം: കൊല്ലം കളക്‌ടറേറ്റിന് ക്വാളിറ്റി മാനേജ്‌മെൻ്റ് സിസ്റ്റം സർട്ടിഫിക്കറ്റ്-ഐ.എസ്.ഒ. 9001:2015 അംഗീകാരം ലഭിച്ചു. പ്രവർത്തനനിലവാരം, പശ്ചാത്തലസൗകര്യം, പൊതുജനസേവനം തുടങ്ങിയ മേഖലകളിലെ മികവിന്റെ അടിസ്ഥാനത്തിലാണ് അംഗീകാരം.
ജില്ലാ ഭരണനിർവഹണം, ലാൻഡ് റവന്യൂ പ്രവർത്തനങ്ങൾ, ദുരന്തനിവാരണം, ക്രമസമാധാനം എന്നിവയുടെ കൃത്യമായ നിരീക്ഷണവും നിയന്ത്രണവും നടത്തിയാണ് നേട്ടം കരസ്ഥമാക്കിയത്. ഐ.എസ്.ഒ. പ്രവർത്തനങ്ങളുടെ ഭാഗമായി ഗുണമേന്മ ഉറപ്പുവരുത്തുന്നതിന് ക്വാളിറ്റി സർക്കിൾ രൂപവത്കരിച്ച് പൊതുജനാഭിപ്രായം തേടുന്നതിന് പൗരസർവേ നടത്തി. കിലയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടത്തിയത്.
1964 മുതലുള്ള എല്ലാ ഫയലുകളും ഡിജിറ്റൈസ് ചെയ്ത്, മൂന്ന് മിനിറ്റിനുള്ളിൽ വീണ്ടെടുക്കുന്നതിന് സൗകര്യമൊരുക്കി. കളക്ടറേറ്റിന്റെ പ്രധാനകവാടം മുതലുള്ള ചുമരുകളിൽ ജില്ലയുടെ ചരിത്ര-സാംസ്‌കാരിക-പൈതൃക പ്രാധാന്യമോതുന്ന ചിത്രങ്ങൾ ആലേഖനം ചെയ്‌ത് ഭംഗിയാക്കി. അടിസ്ഥാനസൗകര്യ വികസനത്തിനൊപ്പം ഉദ്യോഗസ്ഥരുടെ ഹാജർ, വിവരാവകാശ നിയമം, സേവനാവകാശ നിയമം തുടങ്ങി വിവിധതരം ബോർഡുകളും സ്ഥാപിച്ചു. ജീവനക്കാർക്ക് വിവിധ വിഷയങ്ങളിൽ പരിശീലനങ്ങൾ നൽകി. ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ നിലനിർത്തുന്നതിനായി നിശ്ചിത ഇടവേളകളിൽ ഓഡിറ്റ് നടത്തും.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് ആർ. ലതാദേവി ഉദ്ഘാടനവും ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ പ്രഖ്യാപനവും ഫലകത്തിന്റെ പ്രകാശനവും നിർവഹിച്ചു. കളക്‌ടർ എൻ. ദേവിദാസ് അധ്യക്ഷനായി. പ്രിൻസിപ്പൽ ജില്ലാ ജഡ്‌ജി എൻ.വി. രാജു വിശിഷ്ടാതിഥിയായി.
അബ്ദുൽകലാം സ്റ്റഡി സെൻ്റർ പുരസ്‌കാര ജേതാവ് ശിശുക്ഷേമസമിതി സെക്രട്ടറി ഡി. ഷൈൻദേവിനെയും ഐ.എസ്.ഒ. പ്രവർത്തനങ്ങൾക്ക് നേത്യത്വം നൽകിയ ദുരന്തനിവാരണവിഭാഗം സൂപ്രണ്ട് രമേശൻ മാധവനെയും ആദരിച്ചു. സബ് കളക്‌ടർ അഖിൽ വി. മേനോൻ, എ.ഡി.എം. ജി. നിർമൽകുമാർ, ഡെപ്യൂട്ടി കളക്‌ടർമാരായ കെ. അനിത നായർ, വി. ജയമോഹൻ തുടങ്ങിയവർ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














