കെ.എസ്.ആർ.ടി.സി. ഡിപ്പോകളിൽ വിമാനത്താവളങ്ങളിലേതിന് തുല്യമായ സൗകര്യങ്ങളൊരുങ്ങും-ഗണേഷ് കുമാർ

കെ.എസ്.ആർ.ടി.സി. ഡിപ്പോകളിൽ വിമാനത്താവളങ്ങളിലേതിന് തുല്യമായ സൗകര്യങ്ങളൊരുങ്ങും-ഗണേഷ് കുമാർ
കെ.എസ്.ആർ.ടി.സി. ഡിപ്പോകളിൽ വിമാനത്താവളങ്ങളിലേതിന് തുല്യമായ സൗകര്യങ്ങളൊരുങ്ങും-ഗണേഷ് കുമാർ
Share  
2026 Mar 13, 09:17 AM
Thankachan
marmma
anardhanan latest

ജീവനക്കാർക്ക് ഒരുഗഡു ക്ഷാമബത്ത


ആറ്റിങ്ങൽ: കെ.എസ്.ആർ.ടി.സി. ഡിപ്പോകളിൽ വിമാനത്താവളങ്ങളിലേതിന് തുല്യമായ സൗകര്യങ്ങളൊരുക്കലാണ് ലക്ഷ്യമെന്ന് ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാർ. ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ ആധുനികസൗകര്യങ്ങളോടുകൂടിയ പുതിയ ബസ് ടെർമിനലിന്റെയും ഷോപ്പിങ് കോംപ്ലക്‌സിന്റെയും നിർമാണപ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി,


ബസ് സ്റ്റേഷനുകളിൽ മെച്ചപ്പെട്ട വിശ്രമകേന്ദ്രങ്ങളും നല്ല ശൗചാലയങ്ങളും നല്ല ഭക്ഷണവും കിട്ടണം. യാത്രക്കാർക്ക് സൗഹൃദപരമായ അന്തരീക്ഷം നിലനിൽക്കണം. അതിനുവേണ്ടിയാണ് ആധുനികരീതിയിലുള്ള സൗകര്യങ്ങളോടുകൂടിയ ബസ് ടെർമിനലുകൾ നിർമിക്കുന്നത്. കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് ഒരു ഗഡു ക്ഷാമബത്ത അനുവദിക്കുന്നതിനുള്ള പർച്ചകൾ നടന്നുവരികയാണ്. ഉടൻതന്നെ അത് പ്രഖ്യാപിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.


ഒ.എസ്.അംബിക എം.എൽ.എ. അധ്യക്ഷയായി. കെ.എസ്.ആർ.ടി.സി. ചെയർമാൻ ഡോ.പി.എസ്.പ്രമോജ് ശങ്കർ, ആറ്റിങ്ങൽ നഗരസഭാധ്യക്ഷൻ എം.പ്രദീപ്, ആർ.എസ്.രേഖ, പ്രിയസാബു, പ്രിയങ്ക, കെ.എസ്.ബാബു, ടി.ആർ.ജോയ് മോൻ എന്നിവർ പങ്കെടുത്തു.


സംസ്ഥാന ബജറ്റ് ഫണ്ടിൽ നിന്നുള്ള 10.30 കോടി രൂപ ചെലവിട്ടാണ് ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി. ഡിപ്പോ നവീകരിക്കുന്നത്. 95625 ചതുരശ്രയടി വിസ്തൃതിയുള്ള കെട്ടിടമാണ് നിർമിക്കുന്നത്. ഇതിൽ 14125 ചതുരശ്രയടി വിസ്തൃതിയിൽ സ്റ്റീൽ മേൽക്കൂരയോടുകൂടിയ വിശ്രമകേന്ദ്രവും ഉൾപ്പെടുന്നുണ്ട്. ബസ് ടെർമിനലിന്റെ രണ്ടുനിലകളും വിശ്രമകേന്ദ്രവുമാണ് ഒന്നാം ഘട്ടത്തിൽ നിർമിക്കുക. വിശാലമായ കാത്തിരിപ്പ് കേന്ദ്രങ്ങൾ, ശീതീകരിച്ച ഓഫീസും ജീവനക്കാരുടെ വിശ്രമമുറികളും, ബജറ്റ് ടൂറിസം സെൽ, കൊറിയർ ആൻഡ് ലോജിസ്റ്റിക്സ‌് മുറി, പോലീസ് എയ്‌ഡ്‌ പോസ്റ്റ്, ക്ലോക്ക് റൂം, ശൗചാലയങ്ങൾ എന്നിവയെല്ലാം ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles