തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായി പ്രവർത്തിച്ച ശുചീകരണ ത്തൊഴിലാളികളെയും ജീവനക്കാരെയും കോർപ്പറേഷൻ്റെ നേതൃത്വത്തിൽ ആദരിച്ചു. മേയർ വി.വി.രാജേഷ് പടങ്ങ് ഉദ്ഘാടനം ചെയ്‌തു. ആറ്റുകാൽ പൊങ്കാലദിവസം രാത്രി വൈകിയും നഗരം വൃത്തിയാക്കാൻ ശുചീകരണത്തൊഴിലാളികൾ നടത്തിയ പരിശ്രമം അഭിനന്ദനാർഹമാണ്. ഈ വർഷം പൊങ്കാല നടത്തിപ്പിൽ കോർപ്പറേഷന് ചെലവ് കുറയ്ക്കാനായെന്നും മേയർ പറഞ്ഞു.
കോർപ്പറേഷൻ യു.ഡി.എഫ്. കക്ഷിനേതാവ് കെ.എസ്.ശബരിനാഥൻ, എൽ.ഡി.എഫ്. കക്ഷിനേതാവ് എസ്.പി.ദീപക്, സ്ഥിരംസമിതി അധ്യക്ഷൻമാരായ ചെമ്പഴന്തി അനിൽ, പാറ്റൂർ രാധാകൃഷ്‌ണൻ, വാർഡ് കൗൺസിലർമാർ, ഹെൽത്ത് ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














