രാജ്യത്ത് പാചകവാതക പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തിൽ, സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി തടസ്സപ്പെടാതിരിക്കാൻ വിറകടുപ്പുകൾ ഉപയോഗിക്കുന്നതിനുള്ള വിലക്ക് സംസ്ഥാന സർക്കാർ നീക്കി. ഇതുസംബന്ധിച്ച അടിയന്തര സർക്കുലർ പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടർ സ്കൂളുകൾക്ക് കൈമാറി. എൽപിജി ലഭ്യമല്ലാത്ത സാഹചര്യം നിലനിൽക്കുന്ന സ്കൂളുകളിൽ ബദൽ സംവിധാനമെന്ന നിലയിൽ വിറകടുപ്പുകൾ താൽക്കാലികമായി ഉപയോഗിക്കാമെന്നാണ് പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നത്. എന്നാൽ പാചകവാതക ലഭ്യത പുനഃസ്ഥാപിക്കപ്പെടുന്ന മുറയ്ക്ക് വിറകടുപ്പുകൾ ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.
അന്താരാഷ്ട്ര നിലവാരവും ശുചിത്വ മാനദണ്ഡങ്ങളും മുൻനിർത്തിയാണ് കേരളത്തിലെ സ്കൂളുകളിൽ നേരത്തെ വിറകടുപ്പുകൾക്ക് കർശന നിരോധനം ഏർപ്പെടുത്തിയിരുന്നത്. എന്നാൽ നിലവിലെ അസാധാരണമായ എൽപിജി ക്ഷാമം കണക്കിലെടുത്താണ് സർക്കാർ ഈ നിയന്ത്രണത്തിൽ ഇളവ് വരുത്തിയത്. ഹോർമൂസ് കടലിടുക്കിലെ സംഘർഷാവസ്ഥയെത്തുടർന്ന് എൽപിജി, ക്രൂഡ് ഓയിൽ കപ്പലുകളുടെ ഗതാഗതം തടസ്സപ്പെട്ടതാണ് രാജ്യത്ത് പ്രതിസന്ധി രൂക്ഷമാക്കിയത്. ഇസ്രായേൽ നയതന്ത്ര പ്രതിനിധികളെ പുറത്താക്കുന്ന രാജ്യങ്ങളിലെ കപ്പലുകളെ മാത്രമേ കടത്തിവിടൂ എന്ന ഇറാൻ്റെ കർശന നിലപാടും കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളും സ്ഥിതിഗതികൾ സങ്കീർണ്ണമാക്കിയിട്ടുണ്ട്.
ഇന്ത്യയിലെ വിവിധ മെട്രോ നഗരങ്ങളിൽ ഇതിനോടകം തന്നെ വാണിജ്യ സിലിണ്ടറുകളുടെ വിതരണം പരിമിതപ്പെടുത്തിയിട്ടുണ്ട്. കണ്ട്‌ല തുറമുഖത്തേക്ക് വരികയായിരുന്ന തായ്‌ലാൻഡ് കപ്പലിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചിരുന്നു. അന്താരാഷ്ട്ര തലത്തിലുള്ള ഈ പ്രതിസന്ധി സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണത്തെ ബാധിക്കാതിരിക്കാനാണ് വിറകടുപ്പുകൾ ഉപയോഗിക്കാൻ അനുമതി നൽകിക്കൊണ്ട് സർക്കാർ അടിയന്തര നടപടി സ്വീകരിച്ചിരിക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










