ആദിവാസികളുടെ 48 മണിക്കൂർ സത്യാഗ്രഹം തുടങ്ങി

ആദിവാസികളുടെ 48 മണിക്കൂർ സത്യാഗ്രഹം തുടങ്ങി
ആദിവാസികളുടെ 48 മണിക്കൂർ സത്യാഗ്രഹം തുടങ്ങി
Share  
2026 Mar 12, 10:08 AM
Thankachan
marmma
anardhanan latest

ആറളം ഫാമിലെ കാട്ടാന ആക്രമണം


ഇരിട്ടി: ആറളം ആദിവാസി പുനരധിവാസമേഖലയിൽ കാട്ടാന ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടിട്ടും ഇതിന്റെ ഭരണപരമായ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറാകാത്ത ജില്ലാ ഭരണകൂടത്തിൻ്റെ സമീപനത്തിൽ പ്രതിഷേധിച്ച് വിവിധ ആദിവാസിസംഘടനകളുടെ നേതൃത്വത്തിൽ ഫാമിൽ 48 മണിക്കൂർ സത്യാഗ്രഹസമരം തുടങ്ങി. പുനരധിവാസ മേഖലയിലേക്കുള്ള പ്രധാന ഗേറ്റുകളിൽ ഒന്നായ കീഴ്‌പ്പള്ളി കക്കുവ ഗേറ്റിന് സമീപമാണ് സത്യാഗ്രഹപ്പന്തൽ ഒരുക്കിയത്. ആദിവാസി ഗോത്രമഹാസഭ, ആദിവാസി ദളിത് മുന്നേറ്റസമിതി, ആദിവാസി വിമോചനമുന്നണി എന്നീ സംഘടനകളുടെ നേത്യത്വത്തിലാണ് സമരം.


ജില്ലാ ഭരണകൂടത്തിൻ്റെ ബോധപൂർവമായ വീഴ്ചയാണ് ആദിവാസികളുടെ മരണത്തിന് ഇടയാക്കുന്നതെന്നും ആദിവാസി പുനരധിവാസ മിഷൻ ചെയർമാൻ എന്ന നിലയിലുള്ള കളക്‌ടറുടെ സമീപനത്തിൽ പ്രതിഷേധിച്ചുമാണ് സത്യാഗ്രഹസമരമെന്ന് നേതാക്കൾ പറഞ്ഞു. ആറളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് വി. ശോഭ സമരം ഉദ്ഘാടനം ചെയ്തു. ആറളം ഫാമിൽ താൻ ഉൾപ്പെടെയുള്ള ആദിവാസിസമൂഹത്തിന് ഭൂമി ലഭിക്കാൻ ഇടയായത് ഗീതാനന്ദനും സി.കെ. ജാനുവും ശ്രീരാൻ കൊയ്യോനും മുന്നിൽനിന്ന് നടത്തിയ സമരത്തിൻ്റെ ഫലമായാണെന്ന് വി. ശോഭ പറഞ്ഞു.


ആദിവാസി ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദൻ അധ്യക്ഷത വഹിച്ചു. ആദിവാസി ദളിത് മുന്നേറ്റ് സമിതി ചെയർമാൻ ശ്രീരാമൻ കൊയ്യോൻ, ആദിവാസി വിമോചനമുന്നണി നേതാവ് അരുവിക്കൽ കൃഷ്‌ണൻ, ആറളം ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ വത്സാ ജോസ്, ജോർജ് ആലാമ്പള്ളി എന്നിവർ സംസാരിച്ചു. സത്യാഗ്രഹസമരം വെള്ളിയാഴ്ച്‌ച വൈകീട്ട് സമാപിക്കും.

MANNAN
VASTHU
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles