തിരൂർ: തീരദേശത്തിൻ്റെ വാനിൽ വർണവിസ്‌മയം തീർത്ത് പട്ടങ്ങൾ പറന്നത് ആവേശത്തിരയിളക്കി. തിരൂർ പൊറൂർ വെള്ളക്കാട്ട് മുഹമ്മദ് ഹംസ മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂളിൻ്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിൻ്റെ ഭാഗമായാണ് പറവണ്ണ തേവർകടപ്പുറം ഫിഷ് ലാൻഡിങ് സെൻറർ പരിസരത്ത് വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപികമാരും നാട്ടുകാരും ചേർന്ന് 75 വർണപ്പട്ടങ്ങൾ പറത്തിയത്. തുടർന്ന് 'സൊറയും തുറയും എന്ന പേരിൽ കടൽത്തീരത്ത് നോമ്പുതുറ സംഘടിപ്പിച്ചു. വാർഡ് മെമ്പർ നംസീറ ജലീൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻ്റ് എ. മുഹമ്മദ് അഷ്റഫ് അധ്യക്ഷനായി. പ്രഥമാധ്യാപിക വി. ഹർഷ, സ്റ്റാഫ് സെക്രട്ടറി എം. ജൗഹറ, എം.ടി.എ. പ്രസിഡൻ്റ് ഷംസിയ. പി.ടി.എ. വൈസ് പ്രസിഡന്റുമാരായ കമറുദ്ധീൻ, അഷ്‌കർ എന്നിവർ സംസാരിച്ചു. അധ്യാപികമാരായ പി. ജ്യോതി, ലക്ഷ്‌മിദേവി, സ്വാദിയ, ആശ, ജിഷ, റിജിത, ദൃശ്യ, ജിഷ, ശ്രുതി, ഹസീന, ഷഹനാസ് തുടങ്ങിയവർ നേതൃത്വം നൽകി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














