ഷൊർണൂർ : ഹരിതകർമസേനാംഗങ്ങൾക്ക് ആത്മാഭിമാനത്തോടെ ജോലി ചെയ്യാനുള്ള സാഹചര്യമുണ്ടാക്കിയെന്നും ശുചിത്വം നിലനിർത്തുന്നത് അവരുടെ അഹോരാത്രമുള്ള പ്രവർത്തനം കാരണമാണെന്നും മന്ത്രി എം.ബി. രാജേഷ്, ഹരിതകർമസേനാംഗങ്ങൾക്കുള്ള ഏകീകൃത യൂണിഫോം വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ ഹരിതകർമസേനയ്ക്ക് ഏകീകൃത വസ്ത്രം വേണമെന്ന അംഗങ്ങളുടെ ആവശ്യം പരിഗണിച്ചതോടെയാണ് പച്ച ചുരിദാർ അനുവദിച്ചത്. ഓവർകോട്ടും തൊപ്പിയും അടങ്ങുന്നതാണ് പുതിയ യൂണിഫോം. എല്ലാം പച്ചക്കളറാണ്. വസ്ത്രത്തിന് മുകളിൽ കുടുംബശ്രീയുടെ പേരെഴുതിയിട്ടുണ്ട്.
ചടങ്ങിൽ പി. മമ്മിക്കുട്ടി എം.എൽ.എ. അധ്യക്ഷനായി. ഷൊർണൂർ നഗരസഭാധ്യക്ഷ അഡ്വ. പി. നിർമല, ഉപാധ്യക്ഷൻ വി.കെ. അനുരാജ്, കില ഡയറക്‌ടർ എ. നിസാമുദ്ദീൻ, സി.കെ. സൗമ്യ, വി.സി. സിന്ധു സി. സന്ധ്യ, സി. രവീന്ദ്രൻ, അഡ്വ. സിനി മനോജ്, ഇ.എ. ഗീത തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














